വ്യാജവാർത്ത: മറുനാടൻ മലയാളിക്കെതിരെ ഒളിമ്പ്യൻ മയൂഖ ജോണി

വ്യാജവാർത്ത നൽകിയെന്ന ആരോപണമുയർത്തി മറുനാടൻ മലയാളിക്കെതിരെ ഒളിമ്പ്യൻ മയൂഖ ജോണി. വീഡിയോയിലൂടെയാണ് മറുനാടൻ മലയാളിക്കെതിരെ മയൂഖ രംഗത്തെത്തിയത്. സമൂഹത്തിൽ വ്യാജ വാർത്തകൾ പടച്ചു വിട്ട് വർ​ഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്ന കാലത്ത് തനിക്കുണ്ടായ ദുരനുഭവം പങ്കുവെക്കുകയാണെന്നാണ് മയൂഖ വീഡിയോയിൽ പറയുന്നത്.രണ്ടു വർഷം മുൻപ് തന്റെ സുഹൃത്തിനുണ്ടായ ലൈം​ഗിക പീഡനാനുഭവം പങ്കുവെച്ചപ്പോൾ മറുനാടൻ മലയാളി തനിക്കെതിരെ വ്യാപകമായ പ്രചാരണം നടത്തിയെന്നാണ് മയൂഖമുടെ ആരോപണം.

Also Read: ‘ആ പരിപ്പ് കേരളത്തില്‍ ഇനിയും വേവില്ല”; കുറിക്ക്‌കൊള്ളുന്ന കുറിപ്പുമായി മന്ത്രി മുഹമ്മദ് റിയാസ്

തൻ്റെ സു​ഹൃത്തിനുണ്ടായ അനുഭവം സമൂ​ഹത്തിനു മുന്നിൽ തുറന്നു കാട്ടണമെന്ന ഉദ്ദേശത്തോടെയാണ് കേസ് നൽകിയത്. എന്നാൽ മറുനാടൻ മലയാളി എന്ന യു ട്യൂബ് ചാനൽ അതിനെ വളരെ മോശമായി ചിത്രീകരിച്ചു. താൻ കള്ളക്കേസാണ് നൽകിയതെന്നും സമൂഹത്തിൽ വർ​ഗീയതയുണ്ടാക്കാൻ ശ്രമിച്ചുമെന്നുമാണ് മറുനാടൻ മലയാളിയും ഷാജൻ സ്കറിയയും പ്രചരിപ്പിച്ചത്. തന്റെ സുഹൃത്തിന് നീതി ലഭിക്കണമെന്ന ഉദ്ദേശത്തോടെയാണ് മുന്നോട്ടു വന്നത്. എന്നാൽ തന്നോടുള്ള വ്യക്തി വൈരാ​ഗ്യത്തിന്റെ പേരിൽ ഷാജൻ സ്‌കറിയ വ്യാജ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു മയൂഖ പറയുന്നു.

ഷാജൻ സ്‌കറിയയുടെ ഭാര്യ തന്റെ സുഹൃത്തും സീനിയറുമാണ്. 2012 ഒളിമ്പിക്‌സിൽ യോ​ഗ്യത നേടിയ സമയത്ത് ലണ്ടനിൽ പോയി പരീശീലനം നടത്താമെന്നും അതിനായുള്ള കേന്ദ്ര ഫണ്ട് റിലീസ് ചെയ്യിപ്പിക്കാമെന്നും ഷാജനും ഭാര്യയും പറഞ്ഞിരുന്നു. മുമ്പ് ഷാജന്റെ ഭാര്യ ബോബി അലോഷ്യസും ഇത്തരത്തിൽ ഫണ്ട് റിലീസ് ചെയ്‌ത് പുറത്തു പോയിട്ടുണ്ട്. എന്നാൽ തന്റെ പേരിൽ കേന്ദ്രത്തിൽ നിന്ന് പണം റിലീസ് ചെയ്യുകയായിരുന്നു ഷാജന്റെ ഉദ്ദേശം എന്നതിനാൽ താൻ ആ ഓഫർ നിരസിക്കുകയായിരുന്നു. ഇതാവാം ഷാജന്റെ വ്യക്തിവൈരാ​ഗ്യത്തിനു കാരണമെന്നും ഇതിന്റെ പേരിൽ തനിക്കെതിരെ വാർത്ത ചെയ്യുകയായിരുന്നു എന്നും മയൂഖ കൂട്ടിച്ചേർത്തു.

Also Read: കടുത്ത ചൂടിൽ ലഖ്‌നൗവിലെ റെയിൽവേ ട്രാക്കുകൾ ഉരുകി; ലോക്കോ പൈലറ്റിൻ്റെ ഇടപെടലിൽ ഒഴിവായത് വൻ അപകടം

മറുനാടൻ മലയാളി വ്യാജവാർത്തകൾ സൃഷ്ടിക്കുകയും സമൂഹത്തിൽ മാന്യമായ നിലയിലുള്ളവരെ ബോധപൂർവം അപമാനിക്കുകയാമാണ് ചെയ്യുന്നത്. ഇത്തരത്തിൽ വാർത്തകൾ ചെയ്യുന്നവരെ സമൂഹം ഒറ്റക്കെട്ടായി എതിർക്കണമെന്നും തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്ന മറുനാടൻ മലയാളി പോലെയുള്ള ചാനലുകളെ പൂർണമായും ഒഴിവാക്കണമെന്നും മയൂഖ ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News