‘പെർമിറ്റ് നിരക്ക് വർധിപ്പിച്ചു’; ഓട്ടോറിക്ഷ പെർമിറ്റിനെക്കുറിച്ചുള്ള വ്യാജ വാർത്ത: സത്യാവസ്ഥ ഇങ്ങനെ

ഓട്ടോറിക്ഷ പെർമിറ്റ് പുതുക്കാനുള്ള നിരക്ക് 400 ൽ നിന്ന് 4300 ആക്കി വർധിപ്പിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് വ്യാജ വാർത്ത. സംസ്ഥാന സർക്കാരിന്റെ ഭരണത്തെ കുറ്റപ്പെടുത്തിയാണ് പെർമിറ്റ് നിരക്ക് വർധിപ്പിച്ചതായുള്ള വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു മാധ്യമത്തിലും വരാത്ത വാർത്തയാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി അനേകം ജനങ്ങളിലെത്തിയത്. വിവിധ ഗ്രൂപ്പുകളിലും പേജുകളിലും വാർത്ത പ്രചരിക്കുന്നുണ്ട്.

Also Read: കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അടുത്ത തവണയും അതേ പാര്‍ട്ടിയില്‍ തന്നെ ഉണ്ടാകുമോ എന്നുറപ്പുണ്ടോ: ജോസ് കെ മാണി

ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം വെബ്സൈറ്റിൽ നൽകിയ വിവരങ്ങൾ പ്രകാരം നിലവിൽ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് പുതുക്കുന്നതിന് സർവീസ് ചാർജടക്കം 360 രൂപയാണ് ഈടാക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും വെബ്സൈറ്റുകളിൽ പഴയ പെര്മിറ്റി തുക തന്നെയാണ് നൽകിയിരിക്കുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്തയാണ് സർക്കാരിനെതിരെ ചില പാളയങ്ങളിൽ നിന്ന് പ്രചരിക്കുന്നത്.

Also Read: കൈരളി റിപ്പോർട്ടറെ വർഗീയവാദി എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവം; രാജ്‌മോഹൻ ഉണ്ണിത്താനെതിരെ പ്രതിഷേധമറിയിച്ച് കേരള പത്രപ്രവർത്തക യൂണിയൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News