തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാത്ത് ലാബില്‍ ഓണാഘോഷം നടന്നുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് അറിയിച്ചു. ബാച്ചിലര്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി വിദ്യാര്‍ത്ഥികള്‍ (ബി സി വി ടി ) സംഘടിപ്പിച്ച പരിപാടി സെമിനാര്‍ ഹാളിലാണ് നടന്നത്. പരിപാടി നടന്നത് കാത്ത് ലാബിലോ പേഷ്യന്റ് കെയര്‍ ഏരിയയിലോ അല്ല.
ALSO READ:ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ പുതിയ പ്രസിഡന്റായി എം.വി ശ്രേയാംസ് കുമാറിനെ തെരഞ്ഞെടുത്തു
കാത്ത് ലാബില്‍ ശനിയാഴ്ച മാത്രം 13 ശസ്ത്രക്രിയകള്‍ നടക്കുകയും ചെയ്തു. ഇതിനിടയിലാണ് ഓണാഘോഷം നടന്നുവെന്ന് വ്യാജവാര്‍ത്ത വന്നിരിക്കുന്നത്. ബി സി വി ടി വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ എല്ലാ വര്‍ഷവും ഈ സമയത്താണ് നടക്കാറുള്ളത്. സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയെ കാത്ത് ലാബിലാണെന്ന തരത്തില്‍ വ്യാഖ്യാനിക്കുന്നത് തെറ്റിദ്ധാരണ പരത്താനാണെന്നും ഡോ. ശിവപ്രസാദ് അറിയിച്ചു.
ALSO READ:സൂപ്പർ ലീഗ് കേരള; കൊമ്പന്മാരെ മുട്ടുകുത്തിച്ച് കൊച്ചി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here