കർണാടകയിൽ നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തിയ സ്ത്രീകൾ നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയി. കലബുർഗി ജില്ലാ ആശുപത്രിയിലാണ് സംഭവം. നവംബർ ഇരുപത്തിയഞ്ചിന് സെയ്ദ് ചിഞ്ചോലി സ്വദേശികളായ കസ്തൂരി- രാമകൃഷ്ണ ദമ്പതികൾക്ക് ജനിച്ച കുഞ്ഞിനെയാണ് സ്ത്രീകൾ തട്ടിക്കൊണ്ട് പോയത്. കുഞ്ഞിന്റെ രക്തം പരിശോധിക്കണമെന്ന് പറഞ്ഞാണ് ഇവർ കുഞ്ഞിനെ വാർഡിൽ നിന്നും എടുത്തുകൊണ്ട് പോയത്.
സംഭവം ഉണ്ടായതിന് പിന്നാലെ തന്നെ കുഞ്ഞിന്റെ മാതാപിതാക്കൾ വിവരം ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന് ആശുപത്രി അധികരിതാർത് സിസിടിവി പരിശോധിച്ചപ്പോൾ രണ്ട് സ്ത്രീകൾ കുഞ്ഞിനേയും കൊണ്ട് പോകുന്നതായും കണ്ടെത്തിയിരുന്നു.
സംഭവത്തിൽ ബ്രഹ്മപൂർ പൊലീസ് കേസെടുത്ത് അന്വേഷണത്തെ ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
അതേസമയം കഴിഞ്ഞ ദിവസം കുട്ടികൾക്കായുള്ള ആശുപത്രിയിൽ നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിന് ആന്ധ്രാപ്രദേശിൽ നിന്നുള്ള ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേരെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിനെ കഴിഞ്ഞ ദിവസം പൊലീസ് അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here