ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം ഇപി ജയരാജന്റെ ഭാര്യ ഇന്ദിര ഇരിക്കുന്ന രീതിയില്‍ മോര്‍ഫ് ചെയ്ത ചിത്രം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് കേസെടുത്തത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിരയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കലാപശ്രമത്തിന് ഉള്‍പ്പെടെയാണ് കണ്ണൂര്‍ വളപട്ടണം പൊലീസ് കേസെടുത്തത്.

ALSO READ:  വീട്ടിലെത്തി കൂട്ടുകാരന്റെ 2 മക്കളെ യുവാവ് കഴുത്തറുത്ത് കൊന്നു; പിടികൂടുന്നതിനിടെ പൊലീസിനെ വെടിവെച്ച് പ്രതി; യുവാവിനെ വെടിവെച്ച് കൊന്ന് പൊലീസ്

കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് പി.കെ.ഇന്ദിര നല്‍കിയ പരാതിയിലാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. വാര്‍ത്താസമ്മേളനത്തില്‍ പൊലീസില്‍ പരാതി നല്‍കിയ കാര്യം ഇപി ജയരാജന്‍ അറിയിച്ചിരുന്നു.. വിഡി സതീശനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് വിഷയത്തില്‍ ഇപി ജയരാജന്‍ പ്രതികരിച്ചത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ALSO READ:  റേഷൻ കാർഡ് മസ്റ്ററിങ്; ധൃതിപിടിച്ച് നടത്തേണ്ടതില്ലെന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ്

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറുമായി ഇപി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിക്കുകയും ഇതിനെതിരെ അദ്ദേഹം പ്രതികരിക്കുകയും ചെയ്തിരുന്നു. രാജീവ് ചന്ദ്രശേഖറുമായി തനിക്ക് ഒരു ബന്ധവുമില്ല, അടുത്ത് കണ്ടിട്ടില്ല, ഫോണിലും സംസാരിച്ചിട്ടില്ല. തനിക്ക് ബിസിനസ് ഉണ്ടെങ്കില്‍ അത് മുഴുവന്‍ സതീശന് കൊടുക്കാന്‍ തയ്യാറാണ്. മുദ്ര പേപ്പറുമായി വന്നാല്‍ സതീശന് എല്ലാം എഴുതിക്കൊടുക്കാം. ഭാര്യക്ക് വൈദേകം റിസോര്‍ട്ടില്‍ ഷെയറുണ്ട്. എന്നാല്‍ ബിസിനസൊന്നുമില്ല. തന്റെ ഭാര്യയുടെ പേരിലുള്ള ബിസിനസ് സതീശന്റെ ഭാര്യയുടെ പേരില്‍ എഴുതി കൊടുക്കാമെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News