സമൂഹമാധ്യമങ്ങളിലൂടെ ഊരാളുങ്കലിനെതിരെ വ്യാജപ്രചരണം; സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയെപ്പറ്റി സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ ചോമ്പാല പൊലീസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും പരാതി നല്കി. സംഭവത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.

ALSO READ:  ‘സാക്ഷാൽ വിശാൽ കൃഷ്‌ണമൂർത്തി വീണ്ടും വരുന്നൂ’, ബോക്സോഫീസിൽ തകർന്നടിഞ്ഞ മോഹൻലാൽ ചിത്രം 4k യിൽ; ട്രെയ്‌ലർ ഉടനെത്തും

ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാത്ത സൊസൈറ്റി ചെയ്ത ഒരു നിര്‍മാണവും തകര്‍ന്നിട്ടില്ലെന്നു അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റിലും ഇത്തരത്തില്‍ വ്യാജ പ്രചരണം ചിലര്‍ നടത്തിയിരുന്നു. ഇതിനെതിരെ പരാതി നല്‍കിയതിനെതുടര്‍ന്ന് പൊലീസ് അന്വേഷണവും നടത്തി നടപടി സ്വീകരിച്ചിരുന്നു. ഇപ്പോള്‍ അതേതരത്തിലുള്ള പ്രചാരണമാണ് വീണ്ടും നടക്കുന്നത്.

ALSO READ: ഒറ്റ നിമിഷം, സ്റ്റേഡിയം നിന്നിടത്ത് വന്‍ ഗര്‍ത്തം; വീഡിയോ വൈറല്‍

നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള സൊസൈറ്റിയുടെ ഒരു പ്രവൃത്തിയിലും നാളിതുവരെ നിര്‍മാണത്തിലെ പിഴവുകൊണ്ട് കേടുപാട് ഉണ്ടായിട്ടില്ല. പ്രചാരണത്തില്‍ പറയുന്ന മിക്ക നിര്‍മാണവും സൊസൈറ്റി ചെയ്തവയല്ല. കൂളിമാട് പാലം തകര്‍ന്നു ഉള്‍പ്പെടെയുള്ള പച്ചനുണകളാണ് പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശനനിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News