മന്ത്രി വീണാ ജോര്‍ജിനെതിരെ സംഘടനയുടെ പേരില്‍ വ്യാജ പോസ്റ്റര്‍ ഒട്ടിച്ചത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

പത്തനംതിട്ടയിൽ മന്ത്രി വീണ ജോർജിനെതിരെ വ്യാജ സംഘടനയുടെ പേരിൽ പോസ്റ്റർ പതിച്ച കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാർ കസ്റ്റഡിയിൽ. ഏബൽ ബാബു എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാറാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പോസ്റ്റർ ഒട്ടിച്ചത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എന്നും പൊലീസ് കണ്ടെത്തൽ. കാർ കസ്റ്റഡിയിൽ എടുക്കുന്ന സമയം യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വത്തിൽ പ്രതിഷേധിച്ചു.

ഏപ്രിൽ 2 ന് ആയിരുന്നു മന്ത്രി വീണ ജോർജിനും മുഖ്യമന്ത്രിക്കും എതിരെ വ്യാജ സംഘടനയുടെ പേരിൽ പത്തനംതിട്ടയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഒരാഴ്ച നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാർ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അടുർ സ്വദേശിയായ ഏബൽ ബാബുവിൻ്റെ കാർ പോസ്റ്റർ പ്രത്യക്ഷപ്പെട്ട വിവിധ സ്ഥലങ്ങളിൽ എത്തിയതിന് പൊലീസിന് വ്യക്തമായ തെളിവ് ലഭിച്ചിരുന്ന്. ഇതിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. അന്വേഷണത്തിന്റെ ഭാഗമായി 150ലധികം സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്.
സിസിടിവി ദൃശ്യങ്ങളും ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലുമാണ് പ്രതികളെ പറ്റി വ്യക്തമായ സൂചന പൊലീസിന് ലഭിച്ചത്.

പ്രതികൾ യൂത്ത് കോൺഗ്രസ് നേതാക്കൾ എന്നാണ് പൊലീസ് കണ്ടെത്തൽ. വ്യാജ പോസ്റ്റർ ഒട്ടിച്ചതിന് പിന്നിലെ യൂത്ത് കോൺഗ്രസിലെ പ്രമുഖ നേതാവ് എന്നാണ് പൊലീസിന്റെ നിഗമനം. ഇയാൾ മന്ത്രി വീണാ ജോർജിൻ്റെ മണ്ഡലത്തിൽ മത്സരിക്കാൻ അഗ്രഹിക്കുന്ന വ്യക്തിയാണ് എന്നാണ് സൂചന.

അതേ സമയം യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ കാർ കസ്റ്റഡി എടുക്കാൻ പോലീസ് എത്തിയപ്പോൾ രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. ഓർത്തഡോക്സ് യുവജനവേദി എന്ന വ്യാജ പേരിൽ ഇറങ്ങിയ പോസ്റ്ററുകളുമായി സഭയ്ക്ക് ബന്ധമില്ലെന്ന് നേരത്തേ തന്നെ സഭ വ്യക്തമാക്കിയിരുന്നു. ഇതോടെ വ്യക്തമായത് വ്യാജ സംഘടനയുടെ പേരിൽ പ്രതികൾ സമൂഹത്തിൽ സ്പർദ്ധ ഉണ്ടാകാൻ ശ്രമിച്ചു എന്നാണ് .
ഇന്ത്യൻ ശിക്ഷാ നിയമം 153 പ്രകാരമാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റർ പതിച്ച വാർത്ത വന്നതിന് പിന്നാലെ മന്ത്രി വീണാൽ ജോർജും സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപണം ഉയർത്തിയിരുന്നു. മന്ത്രിയുടെ ആരോപണം ശരിവെക്കുന്ന തെളിവുകളാണ് ഇതിനോടകം പുറത്തുവന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News