മന്ത്രി വീണാ ജോര്‍ജിനെതിരെ സംഘടനയുടെ പേരില്‍ വ്യാജ പോസ്റ്റര്‍ ; കാര്‍ കസ്റ്റഡിയിലെടുത്തു

മന്ത്രി വീണാ ജോര്‍ജിനെതിരെ വ്യാജ സംഘടനയുടെ പേരില്‍ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ കാര്‍ കസ്റ്റഡിയില്‍ എടുത്തു. അടൂരില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഓര്‍ത്തഡോക്‌സ് സഭ അംഗവുമായ ആളുടെ കാര്‍ ആണ് കസ്റ്റഡിയിലെടുത്തത്. ഏബല്‍ ബാബു എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാറാണ് കസ്റ്റഡിയിലെടുത്തത്.

പത്തനംതിട്ട പോലീസ് ആണ് അടൂര്‍ എത്തി കാര്‍ കസ്റ്റഡിയിലെടുത്തത്. ഏബല്‍ ബാബുവിന്റെ കാറിലാണ് മന്ത്രിക്കെതിരായ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇന്നലെ രാത്രി പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ മണിക്കൂറോളം വാക്കേറ്റവുമുണ്ടായി.

അതേസമയം ഏബല്‍ ബാബുവിന് സംരക്ഷണം ഒരുക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലാണ് വ്യാജ പോസ്റ്റര്‍ വിഷയത്തില്‍ സംശയിക്കുന്ന ആള്‍ക്ക് സംരക്ഷണം ഒരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News