ദുരന്ത മുഖങ്ങളിൽ രക്ഷക്കെത്തുന്ന പൊലീസിൻ്റെ ഹെലികോപ്റ്ററിനെപ്പറ്റി വ്യാജ പ്രചാരണം

ദുരന്ത മുഖങ്ങളിൽ രക്ഷക്കെത്തുന്ന പൊലീസിൻ്റെ ഹെലികോപ്റ്ററിനെപ്പറ്റി വ്യാജ പ്രചാരണം. ഹെലിക്കോപ്റ്ററിൻ്റെ പാട്ടക്കാലാവധി പൂതുക്കാനുള്ള പൊലീസിന്റെ നിയമപരമായ നടപടികളെ പ്രതിപക്ഷം വിവാദമാക്കുന്നത്‌ പുതുപ്പള്ളി ഉപതെരഞ്ഞെുടപ്പ്‌ ലക്ഷ്യമിട്ടാണെന്ന് വ്യക്തം‌. അടുത്ത കാലത്ത് കേരളം അഭിമുഖീകരിച്ച ദുരന്ത ഘട്ടങ്ങളിലെല്ലാം ദുരിതാശ്വാസത്തിനടക്കം സഹായകമായത്‌ പൊലീസ്‌ വാടകയ്‌ക്ക്‌ എടുത്ത ഹെലികോപ്‌ടറായിരുന്നു. ഇതിന്റെ പാട്ടക്കാലാവധി പൂതുക്കാനുള്ള പൊലീസിന്റെ നിയമപരമായ നടപടികളെയാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും വിവാദമാക്കുന്നത്.‌ പുതുപ്പള്ളി ഉപതെരഞ്ഞെുടപ്പ്‌ ലക്ഷ്യമിട്ടാണ് വിവാദമെന്ന് വ്യക്തം‌.

also read :വികസനത്തെ അലങ്കോലപ്പെടുത്താണ് യു ഡി എഫ് ശ്രമിക്കുന്നത്; ഇ പി ജയരാജന്‍

ആരോഗ്യ രക്ഷാപ്രവർത്തനം, വ്യോമ നിരീക്ഷണം, തീരദേശം, വനമേഖലകൾ, വിനോദസഞ്ചാര – തീർത്ഥാടന കേന്ദ്രങ്ങൾ, മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങൾ തുടങ്ങിയ മേഖലയിലെ നിരീക്ഷണത്തിനും സുരക്ഷ ഉറപ്പാക്കാനും, അടിയന്തിര ഘട്ടങ്ങളിൽ പ്രമുഖരുടെ സഞ്ചാരം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കുമായമാണ്‌ കേരള പൊലീസ്‌ ഹെലികോപ്‌റ്റർ പാട്ടവ്യവസ്ഥയിൽ വാടകയ്‌ക്കെടുക്കാൻ തീരുമാനിച്ചത്‌. ഇതിനെ ആഡംബരത്തിനല്ല, അത്യാവശ്യങ്ങൾക്കുമാത്രമാണ്‌ ഉപയോഗിക്കുന്നതും. പ്രളയത്തിലും മലയിടിച്ചിലിലും, ഇതര പ്രകൃതിദുരന്ത സന്ദർഭങ്ങളിലുമാണ്‌ ഹെലിക്കോപ്റ്റർ സേവനത്തിന്റെ അനിവാര്യത കേരളത്തിന്‌ ബോധ്യപ്പെട്ടത്‌. മസ്‌തിഷ്‌ക മരണം സംഭവിച്ച സന്ദർഭങ്ങളിൽ അവയവ കൈമാറ്റത്തിനും ശസ്ത്രക്രിയയ്‌ക്കും അതിവേഗം ഉറപ്പാക്കാനടക്കം എയർആംബുലൻസ് സൗകര്യമായി ഇതേ ഹെലിക്കോപ്റ്റർ പലവട്ടം ഉപയോഗിച്ചു. കോവിഡ്‌ ലോക്ക് ഡൗണില്‍ രാജ്യത്തെ പൊതുഗതാത സംവിധാനങ്ങള്‍ നിലച്ചതോടെ അർബുദ രോഗികള്‍ക്കുള്ള മരുന്ന് എത്തിക്കുന്നതിലടക്കം ഇതേ സൗകര്യം ഉപയോഗിച്ചു. അത്യാവശ്യ മരുന്നുകളുമായി ബംഗളുരുവിൽനിന്നാണ്‌ ഹെലികോപ്റ്റർ പരുമലയിലാണ് എത്തിയത്. ഈ സേവനങ്ങളെല്ലാം മന്നാണ്‌ ഹെലികോപ്‌റ്റർ സർവീസിനെതിരെ പ്രതിപക്ഷം കോലാഹലം ഉയർത്തുന്നത്‌. നേരത്തെ പവൻ ഹാൻസ്‌ ലിമിറ്റഡ്‌ എന്ന കേന്ദ്ര പൊതുമേഖലാ കമ്പനിയുമായാണ് കേരള പൊലീസിന് ഹെലികോപ്റ്റർ പാട്ടകരാർ ഉണ്ടായിരുന്നത്. ഇതനസുരിച്ച്‌ ഒരുവർഷത്തെ സേവന കരാർ തീർന്നപ്പോൾ -2020 ഡിസംബർ 18ന്‌ പൊലീസ് വീണ്ടും ടെണ്ടർ വിളിച്ചു.

also read :തൃശ്ശൂരിൽ വിന്‍ വിന്‍ ഭാഗ്യക്കുറിയില്‍ കൃത്രിമം കാണിച്ച് പണം തട്ടി

ദേശീയാടിസ്ഥാനത്തിലുള്ള മത്സര ടെണ്ടർ നടപടികളാണ്‌ സ്വീകരിച്ചത്‌. ഇതിൽ മൂന്നു കമ്പനികൾ പങ്കെടുത്തു. കുറഞ്ഞ തുക ക്വോട്ട് ചെയ്ത ചിപ്‌സൺ എവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്‌ ടെണ്ടർ അനുവദിച്ചു. തുടർന്നുള്ള ചർച്ചകളിൽ പറക്കൽ സമയം വർധിപ്പിക്കാനും പൊലീസിനായി. ഇതനുസരി്ച്ചാണ്‌ പൊലീസിന്റെ പ്രവർത്തനങ്ങൾക്കായി ഹെലികോപ്‌റ്റർ വാടകയ്‌ക്ക്‌ എടുക്കാനുള്ള അനുമതി സർക്കാർ ഈവർഷം മാർച്ച്‌ ആറിന്‌ നൽകുന്നത്‌. പ്രതിമാസം 25 മണിക്കൂർ സർവീസിന് 80 ലക്ഷം രൂപ (അധികമുള്ള ഓരോ മണിക്കൂറിനും 90,000 – രൂപ) നിരക്കിൽ സേവനം ലഭ്യമാക്കുമെന്നാണയിരുന്നു കരാർ വ്യവസ്ഥ, പ്രാഥമികമായി മൂന്നുർഷത്തെ സേവനവും, തുടർന്ന്‌ രണ്ടുവർഷത്തേക്ക് ദീർഘിപ്പിക്കാമെന്നുമുള്ള നിർദ്ദേശം അംഗീകരിച്ചാണ് അനുമതി നൽകിയിട്ടുള്ളത്. പവൻ ഹാൻസ്‌ ലിമിറ്റഡ്‌ കേന്ദ്ര പൊതുമേഖലയിൽ നിലനിൽക്കുമ്പോഴാണ്‌ കേരള പൊലീസുമായി കരാർ വയ്ക്കുന്നത്‌. പിന്നീടാണ് ഈ‌ കമ്പനി കേന്ദ്ര സർക്കാർ സ്വകാര്യവത്‌കരിച്ചത്‌. തുടർന്നാണ്‌ പുതിയ ടെണ്ടർ വിളിക്കേണ്ട സാഹചര്യമുണ്ടായത്‌. ഇതെല്ലാം മറച്ചുവച്ചാണ്‌ പ്രതിപക്ഷ നേതാവ്‌ അടക്കമുള്ളവരുടെ ദുഷ്‌പ്രചരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News