വീണാ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനെതിരായത് വ്യാജ പ്രചാരണം; കോണ്‍ഗ്രസിന്റേത് വികസനം മുടക്കാനുള്ള ശ്രമമെന്ന് സിപിഐഎം

മന്ത്രി വീണാ ജോർജിന്റെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുൻവശത്തെ റോഡിലേക്ക് ഓട ഇറക്കി നിർമിക്കാൻ ശ്രമമെന്ന വ്യാജ പ്രചാരണം. പത്തനംതിട്ട കൈപ്പട്ടൂർ – ഏഴംകുളം പാതയിൽ കൊടുമണ്ണിൽ ആണ് സംഭവം. പ്രവൃത്തി തടസ്സപ്പെടുത്തിയ ഗ്രാമപഞ്ചായത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അതേസമയം, നിർമ്മാണ പ്രവർത്തനങ്ങളിൽ ഒരുതരത്തിലുമുള്ള ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന് മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് പ്രതികരിച്ചു.

Also read:ജോ ബൈഡന്റെ മകന്‍ കുറ്റക്കാരനെന്ന് വിധിച്ച് കോടതി; 25 വര്‍ഷം തടവ് ലഭിച്ചേക്കാം

റോഡ് നിർമാണത്തിലെ രാഷ്ട്രീയ ഇടപെടൽ ആരോപിച്ച്, ഗ്രാമപഞ്ചായത്ത് പരിധിയിൽ നാളെ ഹർത്താലിന് കോൺഗ്രസ് ആഹ്വാനം ചെയ്തു. വിഷയത്തിൽ സി പി ഐ എം കൊടുമണ്‍ ഏരിയാ കമ്മിറ്റി പ്രസ്താവന പുറപ്പെടുവിച്ചു. കോണ്‍ഗ്രസിന്റേത് രാഷ്ട്രീയ കാപട്യം. ലക്ഷ്യം വികസനം തടസ്സപ്പെടുത്തലെന്നും പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.

കൊടുമണ്‍ നാടിന്റെ വികസന പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന കോണ്‍ഗ്രസ്, യുഡിഎഫ് നിലപാടിനെതിരെ ജനകീയ പ്രതിരോധമുയരുമെന്ന് സിപിഐ എം കൊടുമണ്‍ ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഏതു വിധത്തിലും വികസന പ്രവര്‍ത്തനം തടയുകയാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാട്. ഏഴംകുളം – കൈപ്പട്ടൂർ റോഡിലും ഇതേ സമീപനമാണ് പിന്തുടരുന്നത്. ഈ പ്രദേശത്തെ പൊതുവായ വികസനത്തിന് വളരെയേറെ സഹായമാകുന്നതാണ് റോഡ് പുനരുദ്ധാരണം. ഇത് സംബന്ധിച്ച അലൈന്‍മെന്റെ് കെആര്‍എഫ്ബിയാണ് ( കേരള റോഡ് ഫണ്ട് ബോര്‍ഡ് ) തയ്യാറാക്കിയത്. ഇതില്‍ ഒരു ബാഹ്യ ഇടപെടലും ഉണ്ടായിട്ടില്ല.
കിഫ്ബി സഹായത്തോടെയുള്ള പുനരുദ്ധാരണത്തിന്റെ ഭാഗമായി അവശ്യം വേണ്ട സ്ഥലങ്ങളിൽ ഓടകളും മറ്റും നിർമിക്കുന്നുമുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച എസ്റ്റിമേറ്റിൽ തന്നെയാണ് നിർമാണം പുരോഗമിക്കുന്നതും. നിര്‍മാണം സംബന്ധിച്ച ആക്ഷേപത്തെ കുറിച്ച് സ്ഥലം എംഎൽഎ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ എല്ലാ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് വേണ്ട പരിഹാര നിര്‍ദേശവും നല്‍കിയതാണ്.

Also read:നിഴൽ പോലെ അഞ്ച് വർഷം ഒപ്പം, പൊലീസുകാരെ കുറിച്ച് ധാരണ മാറ്റിത്തന്ന വ്യക്തിത്വം, അനിൽ പടിയിറങ്ങുമ്പോൾ ഓർമകളിലൂടെ കെ ടി ജലീൽ

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഉയര്‍ത്തുന്ന ആക്ഷേപം രാഷ്ട്രീയ പ്രേരിതമാണ്. നിയമസഭാ സമ്മേളനം നടക്കുന്ന ഘട്ടത്തിൽ രാഷ്ട്രീയ ലക്ഷ്യം വച്ചാണ് യുഡിഎഫ് കുപ്രചാരണം നടത്തുന്നത് ഇതിനു പിന്നിലെ നീക്കം വളരെ ആസൂത്രിതമാണ്. ഏതു വിധത്തിലും വികസനം തടയുകയാണ് ലക്ഷ്യം.
കിഫ്ബി പദ്ധതിയിൽ ഇ എം എസ് സ്റ്റേഡിയം നിർമിക്കുന്ന ഘട്ടത്തിലും യുഡിഎഫ് സ്വീകരിച്ചത് ഇതേ നിലപാടാണ്. സ്റ്റേഡിയത്തിന്റെ ചുറ്റുമതിൽ നിർമിക്കുമ്പോള്‍ കോൺഗ്രസും യുഡിഎഫും നിര്‍മാണം തടസ്സപ്പെടുത്താൻ ശ്രമിച്ചു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാപട്യം ജനങ്ങൾ തിരിച്ചറിയണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News