എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വനിതാ ഗുസ്തി താരങ്ങൾക്കെതിരെ വ്യാജ പ്രചരണം, പരാതി നൽകുമെന്ന് ബജ്റംഗ് പൂനിയ

പുതിയ പാർലമെൻ്റിലേക്ക് നടത്തിയ മാർച്ചിനിടയിൽ പൊലീസ് കസ്റ്റഡിയിലായ ഗുസ്തി താരങ്ങളുടെ വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. പൊലീസ് വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ സംഗീത ഫോഗട്ടും വിനേഷ് ഫോഗട്ടും ചിരിക്കുന്ന ചിത്രമാണ് സംഘ്പരിവാർ അനുകൂല പ്രൊഫൈലുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇവരുടെ സമരം ഗൗരവത്തിലുള്ളതല്ലെന്നും ഇവർ ചിരിക്കുന്നത് കണ്ടില്ലേ  എന്നുമുള്ള കുറിപ്പുകളോടെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്. ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ​സോഫ്റ്റ്​വെയർ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നാണ് റിപ്പോർട്ടുകൾ.

അതേ സമയം, ഇത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി യഥാർഥ ചിത്രവുമായി സമരത്തിന് നേതൃത്വം നൽകുന്ന ഗുസ്തി താരങ്ങളിലൊരാളായ ബജ്റംഗ് പുനിയ രംഗത്തെത്തി. ഐടി സെല്ലുകാർ വ്യാജ ചിത്രം പ്രചരിപ്പിക്കുകയാണെന്നും ഇത് പോസ്റ്റ് ചെയ്തവർക്കെതിരെ പരാതി നൽകുമെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സാക്ഷി മാലിക്, ബജ്റംഗ് പുനിയ, സംഗീത ഫോഗട്ട്, വിനേഷ് ഫോഗട്ട് എന്നിവരുടെ നേതൃത്വത്തിലാണ് ഗുസ്തി താരങ്ങൾ സമരം ആരംഭിച്ചത്. പുതിയ പാർലമെന്റിന്റെ ഉദ്ഘാടന ദിവസം ജന്തർ മന്തറിൽനിന്ന് പാർലമെന്‍റിലേക്ക് മാർച്ച് നടത്താനുള്ള താരങ്ങളുടെ നീക്കം പൊലീസ് തടഞ്ഞതോടെ ദില്ലി സംഘർഷാവസ്ഥയിലായി. തുടർന്ന് താരങ്ങളെ പൊലീസ് കയ്യേറ്റം ചെയ്യുകയും റോഡിൽ വലിച്ചിഴച്ചു. പിന്നീട് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്ക. സമര വേദിയായിരുന്ന ജന്തര്‍ മന്തറിലെ ടെന്റുകൾ പൊളിച്ചുമാറ്റുകയും ചെയ്തു.

പൊലിസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. പൊലീസ് വിട്ടയച്ചതിന് ശേഷം നീതി കിട്ടും സമരം തുടരുമെന്നും താരങ്ങൾ അറിയിച്ചു. ഇനി രാജ്യത്ത് നടക്കാൻ പോകുന്നത് ഏകാധിപത്യമല്ല; വനിതാ ഗുസ്തി താരങ്ങളുടെ സത്യാഗ്രഹമാണെന്ന് സാക്ഷി മാലിക് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News