വ്യാജ പീഡന പരാതി, പിൻവലിക്കാൻ ആവശ്യപ്പെട്ടത് രണ്ടു ലക്ഷം രൂപ, യുവതി അറസ്റ്റിൽ

കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് വ്യാജപരാതി നൽകിയ ശേഷം അത് പിൻവലിക്കാൻ രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട യുവതി അറസ്റ്റിൽ. നോയിഡ ആസ്ഥാനമായുള്ള ഒരു സ്വകാര്യ മീഡിയ കമ്പനിയിൽ വെബ് ഡിസൈനറായ ഇരുപത്തിരണ്ടുകാരിയാണ് പിടിയിലായത്. മാർച്ച് 17-നാണ് തന്നെ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചതായി യുവതി സെക്ടർ 53 പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

യുവതിയുടെ ഒരു ഫേസ്ബുക്ക് സുഹൃത്തും അയാളുടെ കൂട്ടുകാരനും കൂടി ഒരു വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി നൽകിയത്. തുടർന്ന് കേസിൽനിന്ന് ഒഴിവാക്കാൻ യുവതി ഇവരിൽനിന്ന് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു. യുവാക്കളിൽ ഒരാളുടെ സഹോദരൻ ഇവരുടെ അക്കൗണ്ടിലേക്ക് രണ്ടു ലക്ഷം അയച്ചു നൽകി.

എന്നാൽ യുവതി വീണ്ടും നാലു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഇതോടെ യുവാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടന്ന് നടത്തിയ അന്വേഷണത്തിൽ ദില്ലി രോഹിണിയിലെ അമൻ വിഹാർ പൊലീസ് സ്‌റ്റേഷനിലും സമാനമായ പരാതി യുവതി നേരത്തെ നൽകിയതായി കണ്ടെത്തി. വ്യാഴാഴ്ച സിറ്റി കോടതിയിൽ ഹാജരാക്കിയ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതായി പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News