അയ്യപ്പഭക്തനെ ആക്രമിക്കുന്ന തരത്തിൽ വീഡിയോ പ്രചാരണം; സംഭവം കേരളത്തിലല്ലെന്ന് പോലീസ് വിശദീകരണം

അയ്യപ്പഭക്തനെ ആക്രമിക്കുന്നെന്ന തരത്തിൽ വീഡിയോ പ്രചാരണം. പ്രചരിക്കുന്ന ദൃശ്യങ്ങൾ കേരളത്തിൽ നടന്നതല്ലെന്ന് പൊലീസ് വിശദീകരണം. വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പൊലീസ് നിർദ്ദേശം. സംസ്ഥാന പൊലീസ് മേധാവിയാണ് സംഭവത്തിൽ നിർദ്ദേശം നൽകിയത്.

Also Read; ശബരിമല വിശ്വാസത്തെ ദുരുപയോഗം ചെയ്യരുത് : കെ. രാധാകൃഷ്ണന്‍

അയ്യപ്പഭക്തരെ വ്യാപകമായി പോലിസ് തല്ലുന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു. ആന്ധ്രയിൽ നടന്ന വീഡിയോകൾ കേരളത്തിലേതായാണ് പ്രചരിപ്പിക്കുന്നത്. മരക്കൂട്ടത്തിൽ പ്രകടനം നടത്തിയതായി പ്രചരിപ്പിച്ചു. ഇത് വേറെ സ്ഥലങ്ങളിൽ നടന്നിട്ടുള്ള സംഭവങ്ങളാണ്. ഇങ്ങനെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് പരിശോധിക്കാൻ സൈബർ സെൽ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News