പാലക്കാട് മണ്ഡലത്തിലെ വ്യാജ വോട്ട്; ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം പരിശോധന തുടങ്ങി

Fake Vote

പാലക്കാട് മണ്ഡലത്തിലെ വ്യാജ വോട്ട് പരാതിയിൽ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം പരിശോധന തുടങ്ങി. ബൂത്ത് തലത്തിലുള്ള പരിശോധനക്കൊപ്പം സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിലും പരിശോധന നടത്തും. അതേസമയം, വ്യാജ പ്രചാരണം നടത്തിയ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ രംഗത്തുവന്നു.

പാലക്കാട് വോട്ട് ചെയ്യാന്‍ എന്താണ് അസ്വാഭാവികതയെന്ന് വിഡി സതീശന്‍ വ്യക്തമാക്കണമെന്ന് പറഞ്ഞ സരിന്‍, സ്വന്തം വീട് സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുകയും ചെയ്തു.

Also Read: ഇപിയെ പിന്തുണച്ച് മുഖ്യമന്ത്രി; മാധ്യമവാര്‍ത്തകള്‍ യുഡിഎഫിനെ സഹായിക്കാന്‍

2018 മുതല്‍ പാലക്കാട് വീടുണ്ടെന്ന് പറഞ്ഞ് സരിന്‍ വോട്ട് ചെയ്യാന്‍ എന്താണ് അസ്വാഭാവികത എന്ന് വി ഡി സതീശന്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. കളവ് പറഞ്ഞത് ബിജെപിയും കോണ്‍ഗ്രസുമാണെന്ന് സരിന്‍ തുറന്നടിച്ചു. രേഖകള്‍ സഹിതം മാധ്യമങ്ങളെ കാണിച്ചു കൊണ്ടാണ് സരിന്‍ പ്രതികരിച്ചത്. സ്വന്തം വീട്ടില്‍ താമസിക്കുന്നത് ആരെയാണ് ബോധ്യപ്പെടുത്തേണ്ടതെന്നും ജനങ്ങളെ കോണ്‍ഗ്രസും ബിജെപിയും തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: കേന്ദ്രസര്‍ക്കാരിന്റെ ഇരട്ട നീതി; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കോടികള്‍

തനിക്ക് രാഷ്ട്രീയമില്ലെന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന തനിക്കെതിരെ തെരഞ്ഞെടുപ്പ് തുടങ്ങിയതോടെ സൈബര്‍ ആക്രമണം ഉണ്ടായെന്നും സരിന്റെ ഭാര്യ സൗമ്യ സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ വോട്ടറായിട്ട് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. മാനസികമായി അത് വിഷമമുണ്ടാക്കിയെന്നും വീടിന്റെ രേഖകള്‍ സഹിതം പുറത്ത് വിട്ട് സൗമ്യ പ്രതികരിച്ചു. പാലക്കാട്ടെ വോട്ടറായതിനാല്‍ അഭിമാനമുണ്ടെന്നും. പ്രതിപക്ഷ നേതാവ് മാന്യത കാണിക്കണമെന്നും സൗമ്യ സരിൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News