വ്യാപക വ്യാജ വോട്ട്; കെപിസിസി അംഗത്തിന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ട് ചെയ്‌തെന്ന് കെപിസിസി അംഗം വെളിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം കൈരളി ന്യൂസ് പുറത്ത് വിട്ടു. എ ഗ്രൂപ്പ് നേതാവ് സി ആര്‍ നജീബ് കെഎസ്‌യു വൈസ് പ്രസിഡന്റ് യദുകൃഷ്ണനോട് പറയുന്ന ശബ്ദരേഖയിലാണ് വെളിപ്പെടുത്തല്‍. കെപിസിസി നിര്‍വാഹക സമിതി അംഗം ചാമക്കാല ജ്യോതികുമാര്‍ എ ഗ്രൂപ് സ്ഥാനാര്‍ത്ഥികളുടെ വോട്ട് വെട്ടി മാറ്റിയെന്നും സി ആര്‍ നജീബ് ആരോപിക്കുന്നു.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉപയോഗിച്ച് വോട്ട് ചെയ്‌തെന്ന വെളിപ്പെടുത്തലിന് പിന്നാലെ കൊല്ലം ജില്ലയില്‍ കെപിസിസി നിര്‍വാഹക സമിതി അംഗം ചാമക്കാല ജ്യോതികുമാര്‍ ഐ ഗ്രൂപ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വോട്ട് വെട്ടി മാറ്റി എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി എന്ന് സിആര്‍ നജീബ് ആരോപിക്കുന്നു.

READ ALSO:അങ്കണവാടി, ആശ ജീവനക്കാര്‍ക്ക് വേതനം വര്‍ധിപ്പിച്ചു; 88,977 പേര്‍ക്ക് നേട്ടം

ഇതോടെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ട് ഉപയോഗിച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്. കൊല്ലത്ത് എ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥികളെല്ലാം തോറ്റിരുന്നു. ഐ ഗ്രൂപ്പ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ട് ഉപയോഗിച്ച് വോട്ട് ചെയ്‌തെന്ന പരാതി വ്യാപകമായി ഉയരുന്നതിനിടെ കൊല്ലം ജില്ലയിലും ഗ്രൂപ്പ് യുദ്ധം മുറുകുകയാണ്.

READ ALSO:അനധികൃത സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തരുത്, ചതിക്കപ്പെടും…; മുന്നറിയിപ്പുമായി കേരളാ പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News