സുപ്രീം കോടതിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ്; സ്വകാര്യ വിവരങ്ങള്‍ പങ്കുവെയ്ക്കരുത്; മുന്നറിയിപ്പുമായി രജിസ്ട്രി

സുപ്രീം കോടതിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ്. സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്ന പേരിലാണ് വെബ്‌സൈറ്റ് പ്രചരിക്കുന്നത്. ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കാന്‍ സുപ്രീം കോടതിയുടെ പേര് ദുരുപയോഗം ചെയ്യുന്നുവെന്നും ഇത്തരം വ്യാജ വെബ്സൈറ്റുകളില്‍ വഞ്ചിതരാകരുതെന്നും അറിയിച്ചുകൊണ്ട് സുപ്രീം കോടതി രജിസ്ട്രി പൊതു മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

Also Read: തൃശൂർ മൂർക്കനിക്കര കൊലപാതകത്തിൽ ഒരു പ്രതി കൂടി പിടിയിൽ

http://cbins/scigv.com, https://cbins.scigv.com/offence തുടങ്ങിയവയാണ് വ്യാജ വെബ്‌സൈറ്റുകളുടെ യുആര്‍എല്‍. ഇത്തരം സൈറ്റുകള്‍ ഷെയര്‍ ചെയ്യുകയോ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്. വ്യക്തിപരമായതും രഹസ്യ സ്വഭാവമുള്ളതും സാമ്പത്തിക വിശദംശങ്ങളും പങ്കുവെയ്ക്കരുതെന്ന് രജിസ്ട്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. സുപ്രീം കോടതി ആരുടേയും രഹസ്യ വിവരങ്ങളോ സാമ്പത്തിക വിശദാംശങ്ങളോ ആവശ്യപ്പെടാറില്ലയെന്നും രജിസ്ട്രി വ്യക്തമാക്കി.

Also Read: സ്വത്ത് സമ്പാദന കേസ്; മാത്യു കുഴല്‍നാടന് മറുപടി നല്‍കി സി വി വര്‍ഗീസ്

ആക്രമണത്തിന് ഇരയായവര്‍ എത്രയും പെട്ടെന്ന് എല്ലാ ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെയും പാസ് വേര്‍ഡ്  മാറ്റണം. കൂടാതെ ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് കമ്പനികളെ വിവരമറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു .www.sci.gov.in എന്നതാണ് സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News