സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 46,160 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് പത്തു രൂപയുടെ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5770 രൂപ.
ഈ മാസം രണ്ടിന് 47,000 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും ഇതാണ്. തുടര്‍ന്ന് വില താഴുന്നതാണ് ദൃശ്യമായത്. 18ന് 45,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി.
Also Read: സഹകരണ സംഘത്തിന്റെ പേരില്‍ നിക്ഷേപ തട്ടിപ്പ്; കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്
തുടര്‍ന്ന് രണ്ടുദിവസം വില കൂടി 21 മുതല്‍ അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വ്യാഴാഴ്ച നേരിയ ഇടിവ് ഉണ്ടായി. എന്നാല്‍ വെള്ളിയാഴ്ച വീണ്ടും വില ഉയരുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here