‘തളർന്നുറങ്ങിയോ പൊന്ന്…’ സ്വർണ വിലയിൽ ഇടിവ്

കുതിച്ചുയർന്ന സ്വർണവില ഇടിഞ്ഞു. ശനിയാഴ്ച സർവ്വകാല റെക്കോർഡിലേക്കെത്തിയ സ്വർണവില ഇന്നലെയും ഇന്നുമായി കുറഞ്ഞു. പവന് 400 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,360 രൂപ. ഗ്രാമിന് 50 രൂപ താഴ്ന്ന് 5670 ആയി.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4700 രൂപയുമാണ്. ശനിയാഴ്ച സ്വര്‍ണ വില 45,920ല്‍ എത്തിയിരുന്നു.

also read : ‘ഇതെന്റെ ഹൃദയത്തില്‍ നിന്നുള്ള ആഗ്രഹമാണ്…സല്‍മാന്‍’;സല്‍മാനെ വിവാഹം കഴിപ്പിക്കാന്‍ ഷാരൂഖിന്റെ ശ്രമം വിഫലമോ?

ഇസ്രായേൽ-ഹമാസ് സംഘർഷമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില കുതിക്കാൻ കാരണം. മെയ് 5 നാണ്  സംസ്ഥാനത്ത് സ്വർണവില ഏറ്റവും ഉയരത്തിലെത്തിയത്. 45760 രൂപയായിരുന്നു അന്ന് പവന്റെ വില. അതേസമയം സ്വർണവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയിലെത്തിയത് ഈ മാസമാണ്. ഒക്ടോബർ ഒന്നാം തീയതി ഒരു പവൻ സ്വർണത്തിന് 42,680 രൂപയിൽ നിന്നും പിന്നീടുള്ള ദിവസങ്ങളിൽ താഴോട്ട് പോയി. എന്നാൽ അഞ്ചാം തീയതി 41,920 രൂപയായി ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വർണ വില രേഖപ്പെടുത്തി. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ സ്വർണ വില വീണ്ടും ഉയരുകയായിരുന്നു.

also read : അന്റാർട്ടിക്കയിൽ ആദ്യമായി പക്ഷിപ്പനി; സ്ഥിരീകരിച്ചത് ബ്രൗൺ സ്കുവ പക്ഷികളിൽ

അതേസമയം രാജ്യാന്തര വിപണിയിൽ സ്വർണ വില കുറഞ്ഞു. ട്രോയ് ഔൺസിന് 1922 ഡോളറിൽ ആണ് വില. എന്നാൽ നവംബർ പകുതിയോടെ സ്വർണവില ​ഗ്രാമിന് 7000 രൂപ കടക്കാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. ട്രോയ് ഔൺസിന് 2,080 ഡോളർ വരെയായി വില ഉയരും എന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News