താഴെ വീണ ട്രൈപോഡ് എടുക്കാൻ ശ്രമം; യുവഡോക്ടർ ഓസ്‌ട്രേലിയയിൽ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു

താഴെ വീണ ക്യാമറയുടെ ട്രൈപോഡ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വംശജയായ ഡോക്ടർ ഓസ്‌ട്രേലിയയിൽ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു. ഗോള്‍ഡ് കോസ്റ്റിലെ ലാമിങ്ടണ്‍ നാഷനല്‍ പാര്‍ക്കിലെ യാന്‍ബാക്കൂച്ചി വെള്ളച്ചാട്ടത്തിലാണ് സംഭവം. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിൽനിന്നുള്ള 23 വയസുകാരി ഉജ്വല വെമുരു ആണ് മരിച്ചത്.

Also Read; ഒരേ തൊഴിൽരംഗത്ത് മത്സരബുദ്ധിയോടെ പ്രവർത്തിക്കുന്നവരുടെ സൗഹൃദത്തിന് എത്രമാത്രം സത്യസന്ധതയും സ്നേഹവും ഉണ്ട്? മമ്മൂട്ടിയുടെ ചോദ്യവും മോഹൻലാലിൻറെ മറുപടിയും

സുഹൃത്തുക്കൾക്കൊപ്പം ട്രെക്കിങ്ങിനായി എത്തിയതായിരുന്നു ഉജ്വല. ട്രെക്കിങ്ങിനിടെ ചെരുവിലേക്കു വീണ ട്രൈപോഡ് എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. 20 മീറ്റര്‍ താഴ്ചയിലെ വെള്ളച്ചാട്ടത്തിലേക്കു വീഴുകയായിരുന്നു ഇവർ. ആറ് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഉജ്വലയുടെ മൃതദേഹം പുറത്തെടുത്തു.

Also Read; ദില്ലിയിൽ കുഴൽക്കിണറിൽ വീണയാൾ മരിച്ചതായി സ്ഥിരീകരണം; മൃതദേഹം പുറത്തെടുത്തു

വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ആന്ധ്രപ്രദേശിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയവരായിരുന്നു ഉജ്വലയുടെ മാതാപിതാക്കള്‍. 2023ൽ ഗോള്‍ഡ് കോസ്റ്റ് ബോണ്ട് സര്‍വകലാശാലയില്‍നിന്നാണ് ഉജ്വല എംബിബിഎസ് പൂർത്തിയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News