നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം കഴിഞ്ഞു, എസ്‌യുവിയുടെ സണ്‍റൂഫ് തകര്‍ന്നത് ഞൊടിയിടയില്‍; വീഡിയോ

monkey

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് എസ്യുവി കാറിന്റെ സണ്‍റൂഫ് ഒരു കുരങ്ങന്‍ തകര്‍ക്കുന്ന രംഗമാണ്. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ പാര്‍ക്ക് ചെയ്തിരുന്ന എസ്യുവി കാറിന്റെ സണ്‍റൂഫിലേക്ക് ഒരു കുരങ്ങന്‍ മുകളില്‍ നിന്നും വീഴുന്നതാണ് വീഡിയോ.

ഒരു കുരങ്ങന്‍ സമീപത്തെ മേല്‍ക്കൂരയില്‍ നിന്ന് പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്ന കാറിലേക്ക് ചാടുന്നതാണ് കാണുന്നത്. കുരങ്ങന്‍ നേരെ കാറിന്റെ സണ്‍റൂഫിലേക്കാണ് ചാടുന്നത്. കുരങ്ങന്‍ വന്നുവീണതോടെ സണ്‍റൂഫം പൂര്‍ണമായും തകരുന്നതും വീഡിയോയില്‍ കാണാം.

Also Read : http://ഫോണിന്റെ ഡേറ്റ പെട്ടന്ന് തീര്‍ന്നുപോകുകയാണോ ? എങ്കില്‍ വാട്സ്ആപ്പില്‍ ഈ മാറ്റങ്ങള്‍ വരുത്തിനോക്കൂ

അമ്പരന്നുപോയ കുരങ്ങന്‍ അതുപോലെ സണ്‍റൂഫിലൂടെ തന്നെ പുറത്തേക്കിറങ്ങി ചാടിപ്പോകുന്നതും വീഡിയോയില്‍ കാണാം. അതുവഴി പോവുകയായിരുന്ന സ്‌കൂട്ടര്‍ യാത്രികര്‍ വണ്ടി നിര്‍ത്തി അമ്പരപ്പോടെ ഈ രംഗം നോക്കുന്നതും ദൃശ്യത്തിലുണ്ട്.

വീഡിയോ എക്‌സില്‍ (ട്വിറ്റര്‍) ഷെയര്‍ ചെയ്തിരിക്കുന്നത് രാജാ ബാബു എന്ന യൂസറാണ്. വാരണാസിയിലെ വിശേശ്വര്‍ഗഞ്ച് ഭാഗത്ത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News