അഖിൽ മാത്യുവിനെതിരായ വ്യാജ ആരോപണം: അഡ്വ. റഹീസിന് കേസിൽ നിർണായക പങ്കെന്ന് പൊലീസ്

ആരോഗ്യമന്ത്രിയുടെ പേ‍ഴ്സണല്‍ സ്റ്റാഫിനെതിരായ വ്യാജ ആരോപണത്തില്‍ അഡ്വ. റഹീസ് മുഖ്യപങ്കാളിയെന്ന് പൊലീസ്. കന്‍റോൺമെന്‍റ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് നിര്‍ണായക പങ്ക് വ്യക്തമായത്. റഹീസിനൊപ്പം ബാസിത്തിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

അഖിൽ മാത്യുവിന്‍റെ  പരാതിയുടെ അടിസ്ഥാനത്തിൽ ബാസിത്, അഡ്വ. റഹീസ് എന്നിവരെ തിരുവനന്തപുരത്ത് എത്തിക്കുകയും കന്റോൺമെന്റ് സ്റ്റേഷനിൽ ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയുമായിരുന്നു.  കേസില്‍ പരാതിക്കാരന്‍ ഹരിദാസനെയും തിരുവനന്തപുരത്ത് ഉടനെ എത്തിക്കും എന്നാണ് റിപ്പോർട്ട്. തട്ടിപ്പിൽ ഇവരുടെ പങ്ക് തെളിഞ്ഞാൽ പ്രതിചേർക്കുമെന്ന് പൊലീസ് അറിയിച്ചു.

Also Read : അഖിൽ മാത്യുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഗൂഢാലോചന കേസിൽ രണ്ട് പേരെ തിരുവനന്തപുരത്ത് പൊലീസ് ചോദ്യം ചെയ്യുന്നു

ഇന്നലെ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിയമന തട്ടിപ്പെന്ന ആരോപണം വ്യാജമെന്ന് തെളിഞ്ഞതിന് പിന്നാലെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി കേസിലെ പ്രതി ലെനിന്‍ രാജ് രംഗത്തെത്തിയിരുന്നു. “സര്‍ക്കാര്‍ വിരുദ്ധ ഗൂഢാലോചനയില്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടറുള്‍പ്പെടെ പങ്കാളിയാണെന്നാണ് ലെനിന്‍റെ വെളിപ്പെടുത്തല്‍.

Also Read : ദില്ലിയില്‍ മാധ്യമ വേട്ട: ന്യൂസ് ക്ലിക്ക് ഓഫീസിലും മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ്

കേസിലെ പ്രതി ലെനിന്‍ രാജ് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ ലൈവ് അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. അതേസമയം ഇന്നലെ റിപ്പോർട്ടർ ചാനലിലെ വെളിപ്പെടുത്തലിന് ശേഷം കൈരളി ന്യൂസിനോട് ഇക്കാര്യം ലെനിൻ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News