ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ വ്യാജ ആരോപണം; ഹരിദാസിനും ബാസിത്തും ലെനിന്‍ രാജും സംസാരിക്കുന്ന ഓഡിയോ കൈരളി ന്യൂസിന്

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ വ്യാജ ആരോപണത്തില്‍ ഗൂഢാലോചന നടന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരനായ ഹരിദാസും ബാസിത്തും ലെനിന്‍ രാജും സംസാരിക്കുന്ന ഓഡിയോ കൈരളി ന്യൂസിന് ലഭിച്ചു. അഖില്‍ മാത്യുവിന്റെ പേര് അഖില്‍ സജീവ് പരിചയപ്പെടുത്തിയത് അഖില്‍ തോമസ് എന്ന പേരിലാണ്.

Also Read : അഖില്‍ മാത്യുവിനെതിരായ വ്യാജ ആരോപണം; ഗൂഢാലോചന നടന്നുവെന്ന് വ്യക്തം, തെളിവുകള്‍

സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടുമായി സംസാരിച്ച് മറ്റു കാര്യങ്ങള്‍ തീരുമാനിക്കാമെന്നും ചാനല്‍ റീ ലോഞ്ചിന്റെ ആദ്യവാര്‍ത്ത ഇതാക്കുമെന്നും സംഭാഷണത്തിനിടെ ബാസിത്ത് പറയുന്നതും ഓഡിയോയില്‍ വ്യക്തമാണ്. ഈ ചര്‍ച്ചയ്ക്ക് ശേഷമാണ് പരാതി തയ്യാറാക്കിയത് ജൂണ്‍ 26നാണ് സംഭാഷണം നടന്നത്.

Also Read : ഡോക്ടര്‍ നിയമന തട്ടിപ്പ്; അഖില്‍ സജീവ് വ്യാജ ഇ-മെയില്‍ നിര്‍മ്മിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

സംഭാഷണത്തില്‍ എവിടെയും അഖില്‍ മാത്യു എന്ന പേരില്ല. മാത്രമല്ല അഖില്‍ തോമസ് എന്ന പേര് മാത്രമാണ് ഓഡിയോയിലുള്ളത് എന്നതും ശ്രദ്ധേയമാണ്. ഗൂഢാലോചനയിലെ കൂടുതല്‍ പേരുടെ പങ്ക് വ്യക്തമാക്കുന്ന ലെനിന്‍ രാജിന്റെ ഓഡിയോ കൈരളി ന്യൂസ് പുറത്ത് നേരത്തെ വിട്ടിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News