അഖില്‍ മാത്യുവിനെതിരായ വ്യാജ കൈക്കൂലി ആരോപണം; ഗൂഢാലോചന തെളിയുന്നു, ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കുടുക്കാനും ശ്രമം

അഖില്‍ മാത്യുവിനെതിരായ വ്യാജ കൈക്കൂലി ആരോപണത്തിലെ ഗൂഢാലോചന തെളിയുന്നു, ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കുടുക്കാനും ശ്രമമുണ്ടായി. പൊലീസ് പ്രൈവറ്റ് സെക്രട്ടറിയുടെ പേരില്‍ വ്യാജ ഇ-മെയില്‍ കണ്ടെത്തി. ഹരിദാസന്റെ മൊബൈല്‍ പരിശോധനയിലാണ് വ്യാജ ഇ-മെയില്‍ കണ്ടെത്തിയത്. വ്യാജ ഇ-മെയില്‍ നിര്‍മ്മിച്ചത് ആരെന്ന അന്വേഷണത്തിലേക്കാണ് പൊലീസ് ഇനി കടക്കുക.

Also Read: വേനൽക്കാലത്താണ് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവുമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം

അതേസമയം ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരായ വ്യാജ കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ ഹരിദാസന്‍ വീണ്ടും മൊഴിമാറ്റിയിരുന്നു .സെക്രട്ടേറിയേറ്റ് പരിസരത്ത് വെച്ചല്ല കൈക്കൂലി നല്‍കിയതെന്ന ഹരിദാസന്‍ മൊഴി നല്‍കി. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ഇന്ന് പരിശോധിക്കും.

സെക്രട്ടറിയേറ്റിന് പുറത്തുള്ള സിസിടിവി ദൃശ്യങ്ങളാണ് പരിശോധിക്കുക. അനക്‌സ് രണ്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഹരിദാസന്‍ നല്‍കിയ മൊഴി കളവാണെന്ന് തെളിഞ്ഞിരുന്നു.

Also Read : ജനാധിപത്യത്തിൻ്റേയും മതനിരപേക്ഷതയുടേയും സാഹോദര്യത്തിൻ്റേയും പ്രവാചകനായ ഗാന്ധിജി വിഭാഗീയ രാഷ്ട്രീയത്തിനു മുന്നിൽ അന്നും ഇന്നും വലിയ വെല്ലുവിളിയാണുയർത്തുന്നത്; മുഖ്യമന്ത്രി പിണറായി വിജയൻ

ഏപ്രില്‍ 10 ന് പണം കൈമാറിയെന്നാണ് ഹരിദാസന്‍ പൊലീസിന് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ സിസിടിവി ദൃശ്യത്തില്‍ സെക്രട്ടേറിയറ്റിലെത്തിയത് ഏപ്രില്‍ 11ന് എന്ന് കണ്ടെത്തി. ബാസിത്തും ഹരിദാസും സെക്രട്ടേറിയേറ്റിലെത്തിയ ദൃശ്യങ്ങള്‍ കൈരളിന്യൂസ് പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെത്തിയത് 11ന് ആണെന്ന് വ്യക്തമായത്. ഇതോടെ ഹരിദാസിന്റെ മൊഴി തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

ബാസിതും ഹരിദാസും സെക്രട്ടറിയേറ്റ് അനക്സ് 2 ന് മുന്നിലെത്തിയ സിസിടിവി ദൃശ്യങ്ങളാണ് കൈരളി ന്യൂസ് പുറത്തുവിട്ടത്. പണം ആര്‍ക്കും കൈമാറുന്നത് ദൃശ്യങ്ങളില്‍ ഇല്ല. ഇരുവരും ആരെയും കാണാതെ മടങ്ങിയതും സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News