സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം: ബൃന്ദ കാരാട്ട് പരാതി നല്‍കി

നവകേരളസദസുമായി ബന്ധിപ്പിച്ച് തന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നതിനെതിരെ മുന്‍ പാര്‍ലമെന്റ് അംഗവും സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗവുമായ ബൃന്ദ കാരാട്ട് സംസ്ഥാന പൊലീസ് മേധാവിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ തന്റെ പേരും ചിത്രവുമുപയോഗിച്ച് അപകീര്‍ത്തികരമായ പ്രസ്താവന പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.

READ ALSO:പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക-കേരളാ ബാങ്ക് വായ്പ്പാമേള : ഡിസംബര്‍ 14 ന് കോട്ടയത്ത്.

‘കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ധൂര്‍ത്താണെന്നും, പിണറായിയും സഖാക്കളും ഉമ്മന്‍ചാണ്ടിയെ കണ്ട് പഠിക്കണമെന്നും’ താന്‍ പറഞ്ഞതായാണ് കുപ്രചാരണം. മലയാളത്തിലുള്ള ഈ പോസ്റ്റുകള്‍ വസ്തുതാ വിരുദ്ധവും തന്റെയും പാര്‍ട്ടിയുടെയും സല്‍പ്പേര് കളങ്കപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൃത്രിമമായി നിര്‍മിച്ചതുമാണ്. വ്യാജ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. താന്‍ പറഞ്ഞതെന്ന വ്യാജേനയാണ് തെറ്റിദ്ധാരണാജനകമായ പ്രസ്താവന പ്രചരിപ്പിക്കുന്നത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍കൂടി ലക്ഷ്യമിട്ടുള്ളതാണ് ഇത്. ബോധപൂര്‍വമുള്ള ഈ പ്രവൃത്തിക്ക് പിന്നിലുള്ളവരെ കണ്ടെത്തി കര്‍ശനമായ നിയമനടപടി സ്വീകരിക്കമെന്നും ബൃന്ദ പരാതിയില്‍ പറഞ്ഞു.

READ ALSO:ടാറ്റ പഞ്ചും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഡാഷ് ബോർഡിലെ ക്യാമറ കാര്‍ ഡ്രൈവര്‍ക്ക് രക്ഷകനായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News