ദുരിതാശ്വാസ നിധി തട്ടിപ്പ് നടത്തിയെന്ന വ്യാജ പ്രചരണത്തില്‍ സിപിഐഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി വി എ സക്കീര്‍ ഹുസൈന്‍ പോലീസില്‍ പരാതി നല്‍കി. കളമശ്ശേരി പോലീസിലാണ് പരാതി നല്‍കിയത്.സക്കീര്‍ ഹുസൈന്റെ ഫോട്ടോ വച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് നടത്തിയെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടക്കുന്നുണ്ട്. പ്രചാരണങ്ങള്‍ വസ്തുത വിരുദ്ധമാണെന്നും ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ തനിക്കെതിരെ ഒരു കേസും നില നില്‍ക്കുന്നില്ലെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here