വര്‍ഷങ്ങളോളം കുലദേവതയായി കര്‍ഷക കുടുംബം ആരാധിച്ചിരുന്നത് ദിനസോറിന്റെ മുട്ടയെ !

മധ്യപ്രദേശില്‍ വര്‍ഷങ്ങളോളം കുലദേവതയായി കണ്ട് മധ്യപ്രദേശിലെ കര്‍ഷക കുടുംബം ആരാധിച്ചിരുന്നത് ദിനസോറിന്റെ മുട്ടയെ. ‘കാല ഭൈരവ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പദ്‌ല്യ എന്ന ഗ്രാമത്തിലെ വെസ്ത മണ്ഡലോയ് എന്ന 40 -കാരനായ കര്‍ഷകനും അദ്ദേഹത്തിന്റെ കുടുംബവും വര്‍ഷങ്ങളായി ഈ കല്ല് പോലെ തോന്നിക്കുന്ന വസ്തുക്കളെ ആരാധിച്ചിരുന്നത്.

പദ്‌ല്യ എന്ന ഗ്രാമത്തിലെ വെസ്ത മണ്ഡലോയ് എന്ന 40 -കാരനായ കര്‍ഷകനും അദ്ദേഹത്തിന്റെ കുടുംബവും വര്‍ഷങ്ങളായി ഈ കല്ല് പോലെ തോന്നിക്കുന്ന വസ്തുക്കളെ ആരാധിക്കുന്നുണ്ട്. ‘കാല ഭൈരവ’ എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു ഇവര്‍ ഈ ദിനോസര്‍ മുട്ടകളെ ആരാധിച്ചിരുന്നത്.

Also Read : ആര്‍ത്തവ വേദന കുറയാന്‍ മരുന്ന് കഴിച്ചു; തലച്ചോറില്‍ രക്തം കട്ടപിടിച്ച് 16കാരിക്ക് ദാരുണാന്ത്യം

അടുത്തിടെ ലഖ്നൗവിലെ ബീര്‍ബല്‍ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയന്‍സസിലെ വിദഗ്ധര്‍ ഈ പ്രദേശം സന്ദര്‍ശിച്ചപ്പോഴാണ്, ഈ കുടുംബങ്ങള്‍ ആരാധിക്കുന്ന വസ്തുക്കള്‍ യഥാര്‍ത്ഥത്തില്‍ ടൈറ്റനോസോറസ് ഇനത്തില്‍ പെടുന്ന ദിനോസറുകളുടെ ഫോസിലൈസ് ചെയ്ത മുട്ടകളാണ് എന്ന് തിരിച്ചറിഞ്ഞത്.

ഇവിടെ മാത്രമല്ല, അടുത്തുള്ള ജില്ലകളിലും ഇത്തരത്തിലുള്ള ദിനോസറിന്റെ മുട്ടകളെ പലരും ഇങ്ങനെ തെറ്റിദ്ധരിച്ച് ആരാധിച്ചിരുന്നു. തങ്ങളുടെ കൃഷിയിടത്തെയും കന്നുകാലികളെയുമൊക്കെ നാശത്തില്‍ നിന്നും കാലക്കേടുകളില്‍ നിന്നും ഈ കുലദേവത രക്ഷിക്കുമെന്നും പൂര്‍വികരുടെ കാലം തൊട്ടേ അവര്‍ വിശ്വസിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News