“ഹാപ്പി പിരീഡ് രാഗിണി” ; മകളുടെ ആദ്യ ആർത്തവം ആഘോഷമാക്കി കുടുംബം

മകളുടെ ആദ്യ ആർത്തവം ആഘോഷമാക്കി ഒരു കുടുംബം. ഉത്തരാഖണ്ഡിലാണ് സംഭവം. സംഗീത അധ്യാപകനായ ജിതേന്ദ്ര ഭട്ടാണ് തന്റെ 13 വയസുള്ള മകൾ രാഗിണിയുടെ ആദ്യ ആർത്തവം ആഘോഷിക്കാൻ പാർട്ടി സംഘടിപ്പിച്ചത്. ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും അറിയിച്ചും, കേക്ക് മുറിച്ചുമാണ് ആഘോഷം നടന്നത്.

also read; വിലക്കയറ്റം നിയന്ത്രിക്കാൻ ഫലപ്രദമായി ഇടപെടുന്നുണ്ട്, സാധാരണക്കാരെ സംരക്ഷിക്കും; മന്ത്രി ജി ആർ അനിൽ

“ഹാപ്പി പിരീഡ് രാഗിണി” എന്ന് എഴുതിയ ചുവന്ന നിറത്തിലുള്ള  കേക്കും അദ്ദേഹം മകള്‍ക്കായി ഓർഡർ ചെയ്തു. തന്റെ മകൾക്ക് സംഭവിച്ചത് തീർത്തും സാധാരണ കാര്യമാണെന്നും പേടിക്കാനും നാണിക്കാനുമുള്ള ഒന്നുമില്ലന്നും മകള്‍ക്ക് മനസിലാക്കികൊണ്ടുക്കാനാണ് പാർട്ടി സംഘടിപ്പിച്ചതെന്ന് ജിതേന്ദ്ര ഭട്ട് പറയുന്നു. പലരെയും ക്ഷണിച്ചപ്പോൾ ഇതൊക്കെ ആഘോഷിക്കേണ്ടതുണ്ടോ എന്ന ചോദ്യവും കേട്ടു. പാർട്ടിക്ക് വരുമ്പോൾ ഗിഫ്റ്റ് ആയി സാനിറ്ററി പാഡുകൾ കൊണ്ടുവന്നാൽ മതിയെന്നാണ് ഞാൻ എല്ലാവരോടും പറഞ്ഞത് ” – ജിതേന്ദ്രഭട്ട് പറഞ്ഞു.

also read; സിഖ് വിരുദ്ധ കലാപ കേസ്, കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റലറിനെ കോടതിയിൽ ഹാജരാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News