എറണാകുളം പറവൂരില്‍ പനി ബാധിച്ചെത്തിയ രോഗി മരിച്ചത് ആംബുലന്‍സ് ഡ്രൈവറുടെ അനാസ്ഥമൂലമെന്ന് കുടുംബം. രോഗിയുമായി പുറപ്പെടുന്നതിന് മുന്‍പ് തന്നെ പണം ആവശ്യപ്പെട്ട് ആംബുലന്‍സ് ഡ്രൈവര്‍ തര്‍ക്കിക്കുകയും കൊണ്ടുപോകാന്‍ താമസിച്ചതുമാണ് മരണകാരണമായതെന്നും ആരോപിച്ച് ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫസര്‍ക്കും പരാതി കൈമാറിയിട്ടുണ്ട്.
Also Read: പത്തനംതിട്ട ഇലന്തൂരില്‍ രണ്ട് പേര്‍ക്ക് തെരുവ് നായുടെ കടിയേറ്റു
ചൊവാഴ്ച് രാവിലെയാണ് എറണാകുളം പറവൂര്‍ സ്വദേശിനിയായ 72 വയസ്സുള്ള അസ്മയെ പനി ബാധിതയായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ചതിനാല്‍ എറണാകുളം ജന, ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. രോഗിയെ ഉടന്‍ തന്നെ ആശുപത്രിയുടെ തന്നെ ആംബുലന്‍സ് വാഹനത്തിലേക്കും മാറ്റി. എന്നാല്‍ യാത്ര പുറപ്പെടുന്നതിന് മുന്‍പ് വാഹന വാടക വേണമെന്ന് ഡ്രൈവര്‍ ബന്ധുക്കളോട് നിര്‍ബന്ധം പിടിക്കുകയും പണം എത്തിച്ച ശേഷമാണ് ഡ്രൈവര്‍ വാഹനം എടുക്കാന്‍ തയ്യാറായത്. ആശുപത്രിയിലെത്തിച്ച അസ്മ ഉടന്‍ തന്നെ മരണത്തിന് കീഴടങ്ങി. സാമ്പത്തിക കാര്യത്തില്‍ ഡ്രൈവര്‍ നിര്‍ബന്ധം കാണിച്ച് കൊണ്ടുപോകാന്‍ താമസിച്ചതാണ് മരണകാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പറവൂര്‍ നഗരസഭയ്ക്ക് കീഴിലാണ് താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം. ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുടുംബം ആശുപത്രി സൂപ്രണ്ടിന് നേരിട്ട് പരാതി കൈമാറി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ആരോഗ്യമന്ത്രിക്കും കൂടി സംഭവം വിശദീകരിച്ച് പരാതി കൈമാറിയിട്ടുണ്ട്. ഇതിനിടെ കുറ്റക്കാരനായ ജീവനക്കാരനെതിരെ ഉടന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here