കുട്ടികൾക്കൊപ്പം കുടുംബം കള്ളുകുടിച്ചു: ഷാപ്പ് ഉടമയും അറസ്റ്റില്‍

ആലപ്പുഴ കുട്ടനാട്ടിലെ മീനപ്പള്ളി ഷാപ്പില്‍ കുട്ടികള്‍ക്കൊപ്പം കുടുംബം എത്തി കള്ളുകുടിച്ച കേസില്‍ ഷാപ്പ് ഉടമയും അറസ്റ്റില്‍. കുട്ടനാട് റേഞ്ച് സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷാപ്പ് ഉടമ ചന്ദ്രബോസിനെ അറസ്റ്റ് ചെയ്തത്.

കുട്ടികള്‍ക്ക് ഷാപ്പില്‍ മദ്യം നല്‍കിയതിന്റെ വീഡിയോ സഹിതം പുറത്തുവന്ന സാഹചര്യത്തിലാണ് എക്‌സൈസിന്റെ നടപടി. ഷാപ്പിന്റെ മാനേജരെയും എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം രണ്ടായി.

എക്‌സൈസിനെ കൂടാതെ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. തൃശ്ശൂരില്‍ നിന്നുള്ള കുടുംബമാണ് കഴിഞ്ഞ ദിവസം കുട്ടനാട്ടിലെ ഷാപ്പില്‍ എത്തിയത്. ഇതിന്‍രെ വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ച ആള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നതിന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News