റഹീമിൻ്റെ മോചന ഉത്തരവ് ഇന്നുണ്ടായേക്കുമെന്ന പ്രതീക്ഷയിൽ കുടുംബം; സ്വീകരിക്കാൻ കാത്തിരുന്ന് നാടും

abdul raheem

സൗദി ജയിലിൽ കഴിയുന്ന റഹീമിൻ്റെ മോചനത്തിനായി കാത്തിരിക്കുകയാണ് കുടുംബം. മകനുമായി ഏറെ സംസാരിച്ചെന്നും മടങ്ങി വരാൻ കഴിയുന്ന പ്രതീക്ഷയിലാണ് കഴിയുന്നതെന്നും റഹിമിൻ്റെ ഉമ്മ പറഞ്ഞു. സൗദിയിൽ മകനെ കണ്ട ശേഷം ഇന്നാണ് കുടുംബം കോഴിക്കോട് തിരിച്ചെത്തിയത്.

18 വർഷമായി സൗദി ജയിലിൽ കഴിയുന്ന മകൻ റഹീമിൻ്റെ മോചന ഉത്തരവ് ഇന്നുണ്ടായുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. മകനെ കണ്ട് ഏറെ നേരം സംസാരിച്ചതിൻ്റെ ആശ്വാസത്തിലാണ് റഹീമിൻ്റെ ഉമ്മ. മകൻ മടങ്ങിവരാൻ പണം സമാഹരിച്ച ജനതയോട് എങ്ങനെ നന്ദി പറയണമെന്ന് കുടുംബത്തിനറിയില്ല. കാത്തിരിപ്പിൻ്റെ ദൈർഘ്യത്തിന് ആയുസ്സ് കുറഞ്ഞതിൻ്റെ ആശ്വാസമാണ് ഇപ്പോൾ ഉമ്മക്ക്.

ALSO READ; കോഴിക്കോട് കോണ്‍ഗ്രസ് ഹര്‍ത്താലിനെ തള്ളി പൊതുജനം; സര്‍വീസ് നടത്തി സ്വകാര്യ ബസുകളും

36 കോടി രൂപയാണ് റഹീമിൻ്റെ മോചനത്തിനായി ആവശ്യമായത്. നാട് ഒരുമിച്ച് ഇറങ്ങിയതോടെ ദിവസങ്ങൾ കൊണ്ട് തന്നെ അത് സാധ്യമായി. 47 കോടി രൂപ ലഭിച്ചതായും ഇനി പണം നൽകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുടുംബം പറയുന്നു. ഒന്നുമില്ലാത്തിടത്തും റഹീമിൻ്റെ മോചനം വരെ എത്തിച്ചവരോട് അദ്ദേഹത്തിന്‍റെ സഹോദരൻ നന്ദി പറഞ്ഞു. നിയമസഹായ ട്രസ്റ്റ് കമ്മിറ്റി സമാഹരിച്ച തുകയുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇനി റഹിമിൻ്റെ മോചനത്തിനായി കാത്തിരിക്കുകയാണ് കുടുംബവും ഒപ്പം ഒരു നാടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News