രാജസ്ഥാനിൽ ഒരു കുടുംബത്തിലെ നാലു പേരെ കഴുത്തറുത്ത ശേഷം തീയിട്ട് കൊന്നു

രാജസ്ഥാനിൽ അജ്ഞാതരായ അക്രമികൾ ദമ്പതികളെയും മരുമകളെയും ആറുമാസം പ്രായമുള്ള മകളെയും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി.രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിലെ ചെറായി ഗ്രാമത്തിൽ ആണ് അജ്ഞാതരായ അക്രമികൾ ആറുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേരെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.കർഷകനായ പൂനാറാം (55), ഇയാളുടെ 50 കാരിയായ ഭാര്യ, 24 വയസുള്ള മരുമകൾ, ആറുമാസം പ്രായമുള്ള കുഞ്ഞ് എന്നിവരെയാണ് അജ്ഞാതർ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് ഒസിയ പോലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അമനറാം പറഞ്ഞു.

also read:“ചന്ദ്രയാൻ – 3 പരാജയപ്പെടും”; വിവാദ കുറിപ്പുമായി കർണാടക അധ്യാപകൻ
അക്രമികൾ മൂർച്ചയുള്ള ആയുധമുപയോഗിച്ച് ഉറങ്ങിക്കിടന്ന ഇവരുടെ കഴുത്തറക്കുകയായിരുന്നു . തുടർന്ന് മൃതദേഹങ്ങൾ അവരുടെ വീടിന്റെ മുറ്റത്തേക്ക് വലിച്ചിഴച്ച് തീയിട്ടു എന്നും പോലീസ് അറിയിച്ചു.ബുധനാഴ്ച രാവിലെ വീട്ടിൽനിന്ന് പുക ഉയരുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അവർ മൃതദേഹങ്ങൾ കണ്ടത്. ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരം പൂർണമായും കത്തിനശിച്ചതായും മറ്റുള്ളവരുടേത് ഭാഗികമായി കത്തിക്കരിഞ്ഞതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ലെങ്കിലും വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

also read:ഉത്തരാഖണ്ഡില്‍ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് 15 മരണം; രക്ഷാപ്രവർത്തനം തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News