ദളിത് യുവാവിനെ വിവാഹം ചെയ്തു; നവദമ്പതികളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി ബന്ധുക്കള്‍

ദളിത് യുവാവിനെ വിവാഹം ചെയ്തതിന്റെ പ്രതികാരമായി നവദമ്പതികളെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ ശേഷം, ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാനായി മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി. ഉത്തര്‍പ്രദേശിലെ ഉന്നാവിലെ നിവാര്‍വാര ഗ്രാമത്തിലാണ് സംഭവം.

ചൊവ്വാഴ്ച രാവിലെയോടെയാണ് അസിവന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലെ മാവില്‍ നവദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പടെ ഏഴുപേര്‍ക്കെതിരെ കേസ് എടുത്തതായും നാലുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.

പതിനേഴുവയസായ പെണ്‍കുട്ടി ഠാക്കൂര്‍ സമുദായത്തില്‍പ്പെട്ടവളാണെന്നും പത്തൊന്‍പതുകാരനായ യുവാവ് ദളിത് വിഭാഗത്തില്‍പ്പെട്ടയാളുമാണ്. ആദ്യം യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ പെണ്‍കുട്ടിയേയും കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് ഒരു ദിവസം മുന്‍പ് മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് യുവാവിനെതിരെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നതായി സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അഖിലേഷ് തിവാരി പറഞ്ഞു. ചൊവ്വാഴ്ച മകന തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നാരോപിച്ച് യുവാവിന്റെ അച്ഛനും പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഒളിവിലുള്ള മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, പട്ടികജാതി- പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News