മകളെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുകയറ്റിയ രക്ഷകനെ കണ്ട് തീര്‍ത്താല്‍ തീരാത്ത നന്ദി പറഞ്ഞിരിക്കുകയാണ് ഒരു കുടുംബം. കാട്ടാക്കട നെയ്യാര്‍ മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം.
ശനിയാഴ്ച രാവിലെ നെയ്യാര്‍ ജലസംഭരണിയിലെ രണ്ടാം ചെറുപണക്ക് സമീപം17 കാരിയായ പേയാട് ഭജനാമഠം വിമല നിവാസില്‍ വിദ്യാര്‍ഥിനിയുമായ ലക്ഷ്മി ബന്ധുക്കളായ 4 കുട്ടികള്‍ക്കൊപ്പം കുളിക്കുന്നതിനിടെ കാല്‍വെഴുതി വെള്ളത്തിലേക്ക് വീണു.
ഒപ്പമുണ്ടായിരുന്ന ചെറിയ കുട്ടി വീഴാന്‍ പോയപ്പോള്‍ കുട്ടിയെ പിടിച്ചു മാറ്റുന്നതിനിടെയാണ് ലക്ഷ്മി കാല്‍വ എഴുതി വെള്ളത്തിലേക്ക് പോയത്. ബന്ധുക്കളുടെയും അവിടെ കൂടി നിന്നവരുടെയും നിലവിളികേട്ടാണ് അഫ്‌സല്‍ അങ്ങോട്ടേക്ക് എത്തുന്നത്.
Also Read : ആപ്പിളുമായി കൊമ്പ് കോർത്ത് മെറ്റ; തൊട്ടാൽ പൊള്ളുന്ന വിലയിൽ മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റ്
ഈ സമയം അതുവഴി സുഹൃത്തിന്റെ ആശുപത്രി ആവശ്യത്തിനായി ബൈക്കില്‍ പോകുകയായിരുന്ന അഫ്‌സല്‍ വാഹനം നിര്‍ത്തി ലക്ഷ്മിയെ കരയ്ക്ക് എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. മൂന്നുതവണ കൈ ഉയര്‍ത്തി രക്ഷിക്കാനായി ലക്ഷ്മി കരഞ്ഞെങ്കിലും കൂടി നിന്നവര്‍ക്ക് ആര്‍ക്കും ലക്ഷ്മിയെ രക്ഷപ്പെടുത്താനായില്ല.
ഞായറാഴ്ച രാത്രി എട്ടര മണിയോടെ തങ്ങളുടെ മകളെ രക്ഷിച്ച ആളെ കാണണമെന്ന് ആവശ്യം അറിയിച്ചപ്പോള്‍ അഫ്‌സല്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായ വിപിനൊപ്പം ആശ്ുപത്രിയിലെത്തി. നിറ കണ്ണുകളോടെ ആണ് ലക്ഷ്മിയും മാതാപിതാക്കളും ബന്ധുക്കളും അഫ്‌സലിനെ ആശുപത്രി മുറിയില്‍ സ്വീകരിച്ചു.
മകളെ തിരികെ തന്നതിന് ദൈവത്തിന് ഒപ്പമാണ് അഫ്‌സല്‍ എന്ന് ലക്ഷ്മിയും അമ്മ ഉദയശ്രീയും അച്ഛന്‍ സുധീറും പറഞ്ഞു. ബന്ധുക്കളും കൂടെയുണ്ടായിരുന്നു. ഒരു ജീവനെ രക്ഷപെടുത്തിയതില്‍ സന്തോഷം മാത്രമാണുള്ളതെന്ന് അഫ്‌സല്‍ പ്രതികരിച്ചു.
താന്‍ രക്ഷപെടുത്തിയ ആളെ കാണണം, സുഖ വിവരം തിരക്കണം, മറ്റൊന്നും പ്രതീക്ഷിച്ചല്ല ഇങ്ങനെ ചെയ്യാന്‍ തോന്നിയതെന്നും അഫ്‌സല്‍ പറഞ്ഞു. നെയ്യാര്‍ ഡാം സ്വദേശിയായ തൊഴിലുറപ്പ് തൊഴിലാളിയായ ഷൈലജ ബീവിയുടെ മകനാണ് അഫ്‌സല്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here