ഞങ്ങളുടെ കുഞ്ഞിന്റെ പേര് ബിപോര്‍ജോയ്; ചുഴലിക്കാറ്റ് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രമിരിക്കെ കുഞ്ഞിന് പേരിട്ട് കുടുംബം

അതിതീവ്ര ചുഴലിക്കാറ്റ് വിഭാഗത്തില്‍പ്പെട്ട ബിപോര്‍ജോയ് ഗുജറാത്ത് തീരം തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, ഒരു മാസം മുന്‍പ് ജനിച്ച പെണ്‍കുഞ്ഞിന് ചുഴലിക്കാറ്റിന്റെ പേര് നല്‍കിയിരിക്കുകയാണ് ഗുജറാത്ത് കുടുംബം. കച്ച് ജില്ലയിലെ ജഖാവുവിലെ സുരക്ഷിത കേന്ദ്രത്തില്‍ കഴിയുന്ന കുടുംബമാണ് സ്വന്തം കുഞ്ഞിന് ബിപോര്‍ജോയ് എന്ന് നാമകരണം നല്‍കിയത്.

also read; അറബിക്കടലിന് മുകളില്‍ ബിപോർജോയ്, അമ്പരപ്പിക്കുന്ന ദൃശ്യം പങ്കുവെച്ച് ബഹിരാകാശ സഞ്ചാരി

കച്ച് തീരത്ത് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രവചനം. സുരക്ഷയുടെ ഭാഗമായി തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകളെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. മുന്‍പും സമാനമായ നിലയില്‍ ചുഴലിക്കാറ്റുകളുടെ പേര് കുട്ടികള്‍ക്ക് നല്‍കി പലരും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഗുലാബ്, ഫാനി തുടങ്ങിയ ചുഴലിക്കാറ്റുകളുടെ പേരാണ് കുട്ടികള്‍ക്ക് നല്‍കിയത്. ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് ബിപോര്‍ജോയ് എന്ന പേര് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News