ട്രക്കിടിച്ച് ആശുപത്രിയിലായി ഒഡിഷ സ്വദേശി; ഡോക്ടര്‍ അവയവങ്ങള്‍ മോഷ്ടിച്ചെന്ന് പരാതി

bike Accident

മിനി ട്രക്കിടിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒഡിഷ സ്വദേശി മരിച്ചതിന് പിന്നാലെ ഡോക്ടര്‍ അദ്ദേഹത്തിന്റെ അവയവങ്ങള്‍ മോഷ്ടിച്ചെന്ന പരാതിയുമായി വീട്ടുകാര്‍. കട്ടക്കിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് ആരോപണം. തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച 44കാരന്റെ വയറില്‍ ശസ്ത്രക്രിയയുടെ പാടുകള്‍ കണ്ടതായി കുടുംബം പറയുന്നു.

ALSO READ:  ലോകത്ത് അതിദരിദ്രര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിൽ ; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ട് ഐക്യരാഷ്ട്ര സംഘടന

ബിസിനസുകാരനായ ബാബു ദിഗാലാണ് ഒക്ടോബര്‍ 13ന് അപകടത്തില്‍പ്പെട്ടത്. മോട്ടോര്‍ സൈക്കിളില്‍ ഭാര്യയ്ക്കും മകനുമൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ഒക്ടോബര്‍ 16ന് ഇദ്ദേഹം മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വയറിലെ ശസ്ത്രക്രിയ പാട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കുടുംബം ഡോക്ടര്‍ക്കെതിരെ രംഗത്തെത്തിയത്.

ALSO READ: നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ലെബനീസ് ഡ്രോണ്‍

പോസ്റ്റ്‌മോര്‍ട്ടം നടത്താതെയും പൊലീസിലറിയിക്കാതെയുമാണ് ആശുപത്രി അധികൃതര്‍ അദ്ദേഹത്തിന്റെ മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. പരാതിയെ തുടര്‍ന്ന് സംസ്‌കാരം നടത്തിയ മൃതശരീരം പുറത്തെടുത്ത് പൊലീസ് പോസ്റ്റ്‌മോര്‍ട്ടം നടത്തി. റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News