റെയില്‍വേ സ്റ്റേഷനില്‍ യുവതി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി കുടുംബം. യുവ അധ്യാപിക സാക്ഷി അഹൂജയുടെ കുടുംബമാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. സംഭവ സ്ഥലത്ത് ആംബുലന്‍സോ പൊലീസോ ഡോക്ടര്‍മാരോ ഇല്ലാതിരുന്നതിനാല്‍ സാക്ഷിയ്ക്ക് പ്രഥമശുശ്രൂഷയോ ലഭിച്ചില്ലെന്ന് പിതാവ് ലോകേഷ് കുമാര്‍ ചോപ്ര പറഞ്ഞു.
Also Read- നടന്‍ ധ്രുവന്റെ കാല്‍ മുറിച്ചുമാറ്റി; ദാരുണ സംഭവം ആദ്യ ചിത്രത്തിന്റെ റിലീസിന് മുന്‍പ്
നമ്മുടെ രാജ്യത്ത് വന്ദേഭാരത് പോലുള്ള ട്രെയിനുകള്‍ നിര്‍മിക്കുന്നുണ്ട്. എന്നാല്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. അപകടത്തില്‍ നടപടി എടുക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചിരുന്നു, എന്നാല്‍, ഇതുവരെ എന്തെങ്കിലും നടപടി കൈക്കൊണ്ടതായി അറിയില്ലെന്ന് ലോകേഷ് കുമാര്‍ ചോപ്ര പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചെയാണ് സാക്ഷി അഹൂജ റെയില്‍വേ സ്റ്റേഷനില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്. തലേന്നു പെയ്ത മഴയില്‍ സ്റ്റേഷന്‍ പരിസരത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. അതിലൂടെ നടക്കവേ തെന്നിവീഴാതിരിക്കാന്‍ സാക്ഷി വൈദ്യുത പോസ്റ്റില്‍ പിടിച്ചപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. പോസ്റ്റിന് താഴെ, ഇലക്ട്രിക് വയര്‍ പൊട്ടിവീണ നിലയില്‍ പിന്നീട് കണ്ടെത്തി.
Also Read- സ്കൂൾ കുട്ടിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here