അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം മെഡിക്കൽ പഠനത്തിനായി ദില്ലി എയിംസിന് വിട്ടുനൽകും. അധ്യാപനത്തിനും ഗവേഷണ ആവശ്യങ്ങൾക്കുമായി കുടുംബം അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം ദില്ലി എയിംസിന് ദാനം ചെയ്തതായി എയിംസ് പ്രസ്താവനയിലൂടെ അറിയിച്ചു.
ALSO READ: പ്രിയ സുഹൃത്തിനെ നഷ്ടമായി; സീതാറാം യെച്ചൂരിയുടെ മരണത്തിൽ ദുഖം പങ്കുവെച്ച് മമ്മൂട്ടി
ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയവെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. ഇപ്പോൾ അദ്ദേഹത്തിന്റെ ഭൗതിക ശരീരം എയിംസ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റന്നാൾ രാവിലെ മുതൽ ദില്ലി എകെജി ഭവനിൽ പൊതുദർശനം ഉണ്ടാകും.
സിപിഐഎം ജനറല്‍ സെക്രട്ടറിയാകുന്ന അഞ്ചാമനാണ് സീതാറാം യെച്ചൂരി. 2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സീതാറാം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത്. രാജ്യത്തെ മതേതര പാര്‍ട്ടികളെ ഒരുമിച്ച് അണിനിരത്തി സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ ചെറുക്കാന്‍ അക്ഷീണം പരിശ്രമിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here