നിക്ഷേപ തുക തിരികെ ലഭിക്കാൻ ഭിന്നശേഷിക്കാരനായ മകനുമായി നെയ്യാറ്റിൻകര പെരുമ്പഴുതൂര്‍ സഹകരണ ബാങ്കില്‍ കുത്തിയിരുന്ന് കുടുംബം. ഇരുമ്പില്‍ സ്വദേശി ജ്ഞാനദാസും ഭാര്യയും മകനും രാത്രി വൈകിയും ബാങ്കിൽ കുത്തിയിരുന്നത്. കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ നിന്ന് പണം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ മാസം നിക്ഷേപകൻ ആത്മഹത്യ ചെയ്തിരുന്നു.
10 ലക്ഷത്തോളം രൂപയാണ് ഇരുമ്പില്‍ സ്വദേശി ജ്ഞാനദാസ് കോൺഗ്രസ് ഭരിക്കുന്ന പെരുമ്പഴുതുര്‍ സഹകരണ സംഘത്തിന്‍റെ കുളത്താമില്‍ ബ്രാഞ്ചില്‍ നിക്ഷേപിച്ചത്. മകളുടെ കല്യാണ ആവശ്യത്തിനായി ഈ തുക തിരികെ ലഭിക്കാനായാണ് ജ്ഞാനദാസിന്റെയും കുടുംബത്തിന്റെയും സമരം. രാത്രി വെകിയും ബ്രാഞ്ച് അടക്കാന്‍ സമ്മതിക്കാതെയായിരുന്നു ഭിന്നശേഷിക്കാരനായ മകനുമായുള്ള പ്രതിഷേധം. ആറുമാസത്തോളം 5000 2000 രൂപ നിരക്കിൽ പണം തിരികെ നൽകി. എന്നാൽ ഏപ്രിൽ മാസം മുതൽ പണം നൽകിയില്ല. തുടർന്നാണ് ജ്ഞാനദാസ് പ്രതിഷേധവുമായി ബാങ്കിൽ എത്തിയത്.
കഴിഞ്ഞ മാസമാണ് നിക്ഷേ തുക ലഭിക്കാത്തതിനെ തുടര്‍ മരുതത്തൂര്‍ സ്വദേശി സോമസാഗരം വിഷം കഴിച്ച് ആത്മഹത്യ ചെയ്യ്തത്. ഇതിനെ തുടർ ന്ന് നാട്ടുകാരും നിക്ഷേപകരും ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. നിരവധി നിക്ഷേപകർക്കാണ് ബാങ്ക് പണം തിരികെ നൽകാനുള്ളത്. അടുപ്പക്കാർക്കും ബന്ധുക്കൾക്കും വൻ തുക വായ്പയായി നൽകിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ ഭരണസമിതി ഒരു പ്രതികരണവും നൽകിയിട്ടുമില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here