‘ഒരു വിവരവും അറിയുന്നില്ല’; അര്‍ജുനായുള്ള തിരച്ചില്‍ പ്രതിസന്ധിയിലെന്ന് കുടുംബം

Arjun

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ പ്രതിസന്ധിയില്‍. തിരച്ചില്‍ എന്ന് പുനരാരംഭിക്കും എന്നതില്‍ അറിയിപ്പ് ലഭിച്ചില്ലെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു.

ഷിരൂരിലെ തിരച്ചില്‍ നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞദിവസം പുനരാരംഭിക്കും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഇക്കാര്യത്തില്‍ ഇന്നും തീരുമാനമായിട്ടില്ല എന്നതാണ് അര്‍ജുന്റെ ബന്ധുക്കള്‍ പറയുന്നത്.

സ്ഥലത്തെ ജില്ലാകളക്ടറെയും എം എം എയേയും ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും തിരച്ചില്‍ പ്രതിസന്ധിയിലാണെന്നും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു.

Also Read : മരണത്തെ മുഖാമുഖം കണ്ടുനിന്നവര്‍ക്കരുകിലെത്തിയപ്പോള്‍ സ്വന്തം ജീവനെക്കുറിച്ചോര്‍ത്തിരുന്നില്ല, പുഴയിലെ കുത്തൊഴുക്കിനെ നേരിടാന്‍ ഒടുവില്‍ തെങ്ങിനെയും പാലമാക്കേണ്ടി വന്നു; രക്ഷാപ്രവര്‍ത്തകന്‍ ആസിഫ്

ഈശ്വര്‍ മാല്‍പെ മുന്‍പ് തിരച്ചിലിനിറങ്ങിയത് കര്‍ണ്ണാടക സര്‍ക്കാറിന്റെ പിന്തുണയില്ലാതെയായിരുന്നു. സ്വമേധയാ തിരച്ചില്‍ ഇറങ്ങുമെന്ന് ഈശ്വര്‍ മാല്‍പെ അറിയിച്ചതായും ജിതിന്‍ പറഞ്ഞു.

ആരെ ബന്ധപ്പെടണമെന്നുപോലും അറിയാതെ അര്‍ജുന്റെ തിരച്ചിലിനായി വീണ്ടും കര്‍ണ്ണാടകയിലേക്ക് പോവുകയാണ് ജിതിന്‍. കാര്‍ഷിക സര്‍വകലാശാല ഉദ്യോഗസ്ഥര്‍ ഷിരൂരിലെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചതല്ലാതെ അനുകൂല തീരുമാനം ഇതുവരെയും ഉണ്ടായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News