കുവൈറ്റിൽ കുടുംബ സന്ദർശക വിസ പുനരാരംഭിച്ചു; ആഹ്‌ളാദത്തോടെ പ്രവാസികൾ

കുവൈറ്റിൽ കുടുംബ സന്ദർശന വിസ പുനരാരംഭിച്ചതിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് പ്രവാസികൾ. ദീർഘകാലമായി രാജ്യത്ത് നിർത്തിവച്ചിരുന്ന കുടുംബ സന്ദർശക വിസയാണ് ഇപ്പോൾ പുനരാരംഭിച്ചത്. 400 ദിനാർ ശമ്പളമുള്ള പ്രവാസികൾക്ക് പിതാവ്, മാതാവ്, ഭാര്യ, മക്കൾ എന്നിവരെ സന്ദർശന വിസയിൽ കൊണ്ടുവരാം. വിസക്കായുള്ള അപേക്ഷകൾ നാളെ മുതൽ നൽകാം. വിവിധ റെസിഡൻസ് അഫയേഴ്‌സ് വകുപ്പുകൾ അപേക്ഷ സ്വീകരിക്കും.

Also Read: ദിയക്ക് തുണയായി പൊലീസ്; സമയത്തെ ഓടിത്തോൽപ്പിച്ച് പരീക്ഷയിലേക്ക്

ദിവസങ്ങൾക്ക് മുൻപാണ് കുടുംബ വിസ അനുവദിച്ച് ആഭ്യന്തര വിഭാഗം തീരുമാനം പുറത്തുവിട്ടത്. മെറ്റ പ്ലാറ്റ്‌ഫോം വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്‌താണ് അപേക്ഷകൾ റെസിഡൻസി ഓഫീസുകളിൽ എത്തേണ്ടത്. വിസ അനുവദിക്കുമെങ്കിലും വിസയുടെ കാലാവധി, പ്രായ പരിധി തുടങ്ങിയ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

Also Read: പേട്ടിഎമ്മിന്‍റെ സേവനങ്ങളിൽ ആർബിഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോട് പ്രതികരിച്ച് കമ്പനി

ഫാമിലി വിസ നൽകുന്നതിന് കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നതിനാൽ വലിയ വിഭാഗം പ്രവാസികൾക്കും തങ്ങളുടെ കുടുംബങ്ങളെ കുവൈറ്റിലേക്ക് കൊണ്ടുവരാൻ കഴിയാത്ത സാഹചര്യമാണ് മുൻപ് ഉണ്ടായിരുന്നത്. ഈ തീരുമാനത്തോടെ കുടുംബത്തെയും കൂടെ കൂറ്റൻ കഴിയുന്ന സന്തോഷത്തിലാണ് പ്രവാസികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News