കുവൈറ്റിലേക്കുള്ള കുടുംബ സന്ദര്‍ശക വിസകള്‍ ഉടന്‍ തന്നെ ആരംഭിക്കും

കുവൈറ്റിലേക്കുള്ള കുടുംബ സന്ദര്‍ശക വിസകള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് സൂചന. എന്നാല്‍ പഴയ നിബന്ധനകളില്‍ നിന്നും കുറേക്കൂടി കര്‍ശനമായ നിബന്ധകളും ഫീസും ഈടാക്കിയായിരിക്കും വിസകള്‍ അനുവദിക്കുക. ആരോഗ്യ ഇന്‍ഷുറന്‍സ് തുക അഞ്ഞൂറ് കുവൈറ്റി ദിനാറായും വിസ ഫീസ് നിലവിലുള്ളതില്‍ നിന്നും നൂറു ശതമാനം വര്‍ദ്ധനവ് വരുത്താനാണ് അധികൃതര്‍ ആലോചിക്കുന്നതെന്നു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Also Read: ഒമാനിലെ കസബിൽ വാഹനാപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി മരിച്ചു

ഒരു മാസക്കാലത്തേക്ക് മാത്രമായിരിക്കും വിസ അനുവദിക്കുക. ഇത് പിന്നീട് പുതുക്കി നല്‍കില്ലെന്നും, അച്ഛന്‍, അമ്മ, ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും വിസ അനുവദിക്കുക എന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സന്ദര്‍ശന കാലയളവ് അവസാനിച്ചയുടന്‍ സന്ദര്‍ശകന്‍ രാജ്യം വിടുമെന്ന് അപേക്ഷകന്‍ സത്യവാങ് മൂലം സമര്‍പ്പിക്കണം. വിസാ കാലാവധി കഴിഞ്ഞിട്ടും സന്ദര്‍ശകന്‍ തിരിച്ചു പോയില്ലെങ്കില്‍ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കായിരിക്കുമെന്നും അപേക്ഷകനു സന്ദര്‍ശക വിസ നല്‍കുന്നതില്‍ ആജീവാനന്തകാല വിലക്ക് ഏര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here