കല്‍ക്കരി പുകഞ്ഞത് അവസാന ഉറക്കത്തിന് ചൂട് പകരാന്‍; പുക ശ്വസിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശില്‍ കല്‍ക്കരി അടുപ്പിലെ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന കുട്ടികളെ പിറ്റേന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 2 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. തണുപ്പകറ്റാന്‍ രാത്രി അടുപ്പില്‍ കല്‍ക്കരി കത്തിച്ച് വെച്ച് ഉറങ്ങുമ്പോഴാണ് അപകടം

അംരോഹ ജില്ലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. റഹീസുദ്ദീന്റെ മൂന്ന് കുട്ടികളും ബന്ധുവിന്റെ രണ്ടു കുട്ടികളുമാണ് മരിച്ചത്. റഹീസുദ്ദീന്റെ ഭാര്യയുടെയും സഹോദരന്റെയും നിലയാണ് ഗുരുതരമായി തുടരുന്നത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ഏഴംഗ കുടുംബത്തെ പിറ്റേന്ന് രാവിലെ പുറത്തുകണ്ടിരുന്നില്ല.

ശ്വാസംമുട്ടിച്ച് 4വയസുകാരനെ കൊന്നു, തുടര്‍ന്ന് ഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമം; നാടിനെ നടുക്കി അമ്മയുടെ കണ്ണില്ലാത്ത ക്രൂരത

തുടര്‍ന്ന് സംശയം തോന്നി അയല്‍വാസികള്‍ നോക്കിയപ്പോഴാണ് അഞ്ചുകുട്ടികള്‍ മരിച്ചുകിടക്കുന്നത് കണ്ടത്. വാതില്‍ തകര്‍ത്താണ് അയല്‍വാസികള്‍ അകത്തുപ്രവേശിച്ചത്. മുറിയില്‍ ഓക്സിജന്‍ ലഭ്യതയില്‍ കുറവ് വന്നതാണ് അഞ്ചു കുട്ടികള്‍ മരിക്കാന്‍ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മുറി അടഞ്ഞുകിടന്നതിനാല്‍ കാര്‍ബണ്‍ മോണോക്സൈഡും കാര്‍ബണ്‍ ഡൈ ഓക്സൈഡും അന്തരീക്ഷത്തില്‍ നിറയുകയും ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാതെ വരികയും ചെയ്തതാണ് ഇതിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News