കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു

മാധ്യമ രംഗത്തെ പ്രശസ്ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു. 59 വയസായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ‘എക്‌സിക്കുട്ടന്‍’ എന്ന കാര്‍ട്ടൂണ്‍ പംക്തിയിലൂടെ ശ്രദ്ധേയനായ രജീന്ദ്രകുമാർ കോഴിക്കോട് മാതൃഭൂമി ഹെഡ് ഓഫീസിലെ പരസ്യവിഭാഗം സെക്ഷൻ ഓഫീസറായിരുന്നു.

ALSO READ: മണ്ഡലകാലത്ത് ശബരിമലയില്‍ എത്തിയത് 25.69 ലക്ഷം തീര്‍ഥാടകര്‍

കാർട്ടൂൺ – കാരിക്കേച്ചറുകൾക്ക് അന്താരാഷ്ട്ര പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ബ്രസീൽ, തുർക്കി, റൊമാനിയ തുടങ്ങിയ ഇടങ്ങളിൽ നടന്ന കാർട്ടൂൺ മത്സരങ്ങളിലും പുരസ്‌കാരം ലഭിച്ചിരുന്നു.

ALSO READ: തൊമ്മൻകുത്തിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News