നല്ല ചെന്നൈ സ്ട്രീറ്റ് ഫുഡ് സാപ്പടണുമാ? ന്യാപകം വച്ചുക്കൊ ഇന്ത ഇടങ്ങൾ

ചെന്നൈ ഒരു ടൂറിസ്റ്റ് സ്പോട്ട് മാത്രമല്ല, സ്ട്രീറ്റ് ഫുഡ് രുചിച്ചറിയാൻ പറ്റിയ ഒരു സ്ഥലം കൂടെയാണ്. പല രുചികളിലുള്ള സ്ട്രീറ്റ് ഫുഡുകൾ ആസ്വദിക്കാൻ മികച്ച കുറച്ച് സ്പോട്ടുകൾ പരിചയപ്പെടാം…

മറീന ബീച്ചിലെ ബീച്ച് ട്രീറ്റുകൾ

മറീന ബീച്ചിൽ എത്തുന്നവരെ കാത്തിരിക്കുന്നത് ഒരുപാട് വേറിട്ട രുചികളിലുള്ള സ്ട്രീറ്റ് ഫുഡുകളാണ്. മുളക് ബജ്ജി, കടല സുണ്ടൽ, മാങ്ങ മുളക് തിരുമിയത് അങ്ങനെ നീളും വേറിട്ട രുചികൾ. പിന്നെ എടുത്ത് പറയേണ്ട മറ്റൊന്നാണ് കടൽ മത്സ്യ സ്റ്റാളുകൾ, അവിടെ ശുദ്ധമായ കടൽ വിഭവങ്ങൾ നമുക്ക് രുചിച്ചറിയാൻ കഴിയും.

Also read:ഫോളോവർമാരുടെ എണ്ണം കുറഞ്ഞാലും ഉള്ളടക്കത്തിന്‍റെ എൻഗേജ്‌മെന്‍റെ കൂടുതലാണെങ്കിൽ നല്ലതാണ്; ഇന്‍സ്റ്റഗ്രാമിൽ റീച്ച് കൂടാനുള്ള എളുപ്പ വഴികൾ

മാമി ടിഫിൻ സ്റ്റാളിലെ ടിഫിനും ഫിൽറ്റർ കോഫിയും

ചെന്നൈയിൽ എത്തുന്നവർ ഒരുതവണയെങ്കിലും മാമി ടിഫിൻ സ്റ്റാളിലെ ടിഫിനും ഫിൽറ്റർ കോഫിയും രുചിച്ചുനോക്കേണ്ടതാണ്. മൈസൂർ ബോണ്ട, വട തുടങ്ങിയ കടികൾ ഫേയ്മസാണ്. മൈലാപ്പൂരിൽ കപിലേശ്വര ക്ഷേത്രത്തിന് സമീപത്താണ് ഈ കട സ്ഥിതി ചെയുന്നത്.

ഫിർദൗസ് കഫേയിലെ ഷവർമ

ബിഗ് മോസ്‌കിനും സമീപമുള്ള പതിനെട്ടാം നൂറ്റാണ്ടിൽ തുടങ്ങിയ പ്രസിദ്ധമായ ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങളിലൊന്നാണ് ഫിർദൗസ് കഫേ. മികച്ച ഷവർമകൾക്ക് പേരുകേട്ട കടയാണ് ഫിർദൗസ് കഫേ. ഇവിടത്തെ ചിക്കൻ ഷവർമയും ഗ്രിൽഡ് ചിക്കനും ഏറെ ഫേയ്മസാണ്.

മായാ ചാറ്റ്സ്

മായാ ചാറ്റ്സ് എന്ന സ്ഥാപനം ചെന്നൈയും ജോദ്പുരുമായുള്ള ബന്ധം ഇപ്പോഴും നിലനിർത്തുന്നു. ജോദ്പൂർ പലഹാരങ്ങൾ രുചിച്ച് നോക്കാൻ മായാ ചാറ്റ്സിൽ എത്തിയാൽ മതിയാവും. ഒരുപാട് വെറൈറ്റി പലഹാരങ്ങൾ ഇവിടെ നമുക്ക് രുചിച്ച് നോക്കാൻ കഴിയും.

Also read:‘ദാറ്റ് ബ്യൂട്ടിഫുൾ ബുൾബുൾ’; മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്

ഗോപാൽ ഡയറിയിലെ ബൺ ബട്ടർ ജാം

മദ്രാസ് ഹൈക്കോടതിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഗോപാൽ ഡയറി എന്ന കടയിലെ ബൺ ബട്ടർ ജാം വളരെ പ്രശസ്തമാണ്. 1950-കളിൽ തുടങ്ങിയ ഈ കട ചെന്നൈ നിവാസികളുടെ വികാരമാണ്. പ്രസിദ്ധമായ വെണ്ണ ഉൽപ്പാദിപ്പിക്കുന്ന പട്ടണമായ ഉതുക്കുളിയിൽ നിന്ന് കൊണ്ടുവരുന്ന വെണ്ണ ഉപയോഗിച്ചാണ് അവിടെ ബൺ ബട്ടർ ജാം ചൂടോടെ നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News