വിഖ്യാത ഹോളിവുഡ് സംവിധായകൻ ഡേവിഡ് ലിഞ്ച് അന്തരിച്ചു

DAVID LYNCH DIED

ലോക പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ഡേവിഡ് ലിഞ്ച് അന്തരിച്ചു. 78 വയസായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ മരണവിവരം അറിയിച്ചത്. മരണകാരണവും സ്ഥലവും പുറത്ത് അറിയിച്ചിട്ടില്ല. ലോസ് ഏഞ്ചൽസിൽ താമസിച്ചിരുന്ന ലിഞ്ചിന് വർഷങ്ങളായി കടുത്ത പുകവലിയെ തുടർന്ന് എംഫിസീമ ബാധിച്ചിരുന്നു.

മല്‍ഹോലണ്ട് ഡ്രൈവ്, ബ്ലൂ വെല്‍വറ്റ്, ഡ്യൂണ്‍(1984) എന്നീ ശ്രദ്ധേയമായ സിനിമകളുടെ സംവിധായകനാണ്. എന്നാൽ ട്വിന്‍ പീക്ക്‌സ് എന്ന സീരിസാണ് ഡേവിഡ് ലിഞ്ചിന് ലോകം മുഴുവന്‍ ആരാധകരെ നേടിക്കൊടുത്തത്. 21 നൂറ്റാണ്ടിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായാണ് മല്‍ഹോലണ്ട് ഡ്രൈവ് അറിയപ്പെടുന്നത്.

ALSO READ; ടിക്കറ്റ് കിട്ടാത്തവർ വിഷമിക്കേണ്ട; കോൾഡ് പ്ലേ പാടുന്നത് ലൈവായി ഹോട്ട്സ്റ്റാറിൽ കാണാം

ഫീച്ചര്‍ സിനിമകള്‍ക്കൊപ്പം നിരവധി ഹ്രസ്വചിത്രങ്ങളും ലിഞ്ച് ചെയ്തിരുന്നു. മികച്ച സംവിധായകനുള്ള ഓസ്കർ നാമനിർദേശത്തിന് മൂന്നുവട്ടം അർഹനായിട്ടുണ്ട്. 2019ൽ ഓണററി ഓസ്കർ പുരസ്കാരം നൽകി ഡേവിഡ് ലിഞ്ചിനെ ആദരിച്ചു. വൈല്‍ഡ് അറ്റ് ഹാര്‍ട്ട് എന്ന ചിത്രം കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരം നേടിയിരുന്നു. അഭിനേതാവ്, സംഗീതജ്ഞൻ, ചിത്രകാരൻ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു.

NEWS SUMMERY: David Lynch, the iconic filmmaker known for classics like “Blue Velvet”, “Mulholland Drive”, and the TV series “Twin Peaks”, passed away at the age of 78

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News