പ്രശസ്ത കൊറിയന്‍ നടന്‍ സോംഗ് ജെ റിം അന്തരിച്ചു; ആത്മഹത്യയെന്ന് റിപ്പോര്‍ട്ടുകള്‍

song jae rim

പ്രശസ്ത കൊറിയന്‍ നടന്‍ സോംഗ് ജെ റിം അന്തരിച്ചു. ചൊവ്വാഴ്ചയായിരുന്നു മരണം. സൗത്ത് കൊറിയയിലെ സിയോങ്ഡോംഗില്‍ അപ്പാര്‍ട്ട്മെന്റില്‍ 39കാരനായ നടനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് രണ്ട് പേജുള്ള ആത്മഹത്യ കത്ത് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. നടന്റേത് ആത്മഹത്യയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read : തെലുങ്കരെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം, നടി കസ്തൂരിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് മദ്രാസ് ഹൈക്കോടതി

‘മൂണ്‍ എംബ്രേസിംഗ് ദി സണ്‍’, ‘ടു വീക്ക്സ്’ തുടങ്ങിയ പ്രിയപ്പെട്ട ഡ്രാമകളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ ദക്ഷിണ കൊറിയന്‍ നടന്‍ സോംഗ് ജെ-റിം. ദി റോസ് ഓഫ് വെര്‍സൈല്‍സ് എന്ന ഡ്രാമയിലാണ് താരം അവസാനം അഭിനയിച്ചത്.

ദ സസ്‌പെക്റ്റ്, ടണല്‍ 3 ഡി, നെറ്റ്ഫ്‌ലിക്‌സ് ഫിലിം യക്ഷ: റൂത്ത്‌ലെസ് ഓപ്പറേഷന്‍സ്, ഗുഡ് മോര്‍ണിംഗ് എന്നിവയുള്‍പ്പെടെ നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. സീക്രട്ട് ഗാര്‍ഡന്‍, മൂണ്‍ എംബ്രേസിംഗ് ദി സണ്‍, ടു വീക്ക്സ്, അണ്‍കൈന്‍ഡ് ലേഡീസ് എന്നിവയിലും അഭിനയിച്ചിട്ടുണ്ട്.

Also Read : അന്യ മതത്തിലുള്ള 17കാരിയുമായി പ്രണയം; യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു, അച്ഛന്‍ മൃതദേഹം തിരിച്ചറിഞ്ഞത് കയ്യിലെ ടാറ്റൂ കണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News