‘ഇന്ത്യയെ നിലനിര്‍ത്താന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷം വേണം’: എല്‍ഡിഎഫിന് വോട്ടുചോദിച്ച് കമലഹാസനുള്‍പ്പെടെയുള്ള പ്രമുഖര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഓരോ പാര്‍ട്ടിയും പ്രചരണ പരിപാടികളുമായി മുന്നോട്ടു പോകുമ്പോള്‍, ജനങ്ങളുടെ വികാരമറിയുന്ന ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന ഇടതുപക്ഷത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പങ്കുവയ്ക്കുകയാണ് പ്രമുഖ വ്യക്തിത്വങ്ങള്‍. ഒറ്റ സ്വരത്തില്‍ അവര്‍ പറയുന്നു ഒരേയൊരു ഇടതുപക്ഷം.

ALSO READ: ഡോ. തോമസ് ഐസക് പത്രിക സമര്‍പ്പിച്ചു; കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് കുടുംബശ്രീ പ്രവര്‍ത്തകര്‍

കേന്ദ്രത്തില്‍ നിന്നും കടുത്ത പ്രതിസന്ധികള്‍ നേരിടുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്‌നാടും. ഈ വ്യവസ്ഥിതിക്ക് എതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും ശബ്ദം ഉയര്‍ത്താന്‍ ഇടത് സാന്നിധ്യം വേണം. നമ്മള്‍ വോട്ടുചെയ്യുന്നത് ഇന്ത്യയെ നിലനിര്‍ത്താന്‍ വേണ്ടിയാണ് എന്നാണ് നടനും രാഷ്ട്രീയ നേതാവും കൂടിയായ കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടത്. അതേസമയം വര്‍ഗീയ, വിഭജന പ്രത്യയശാസ്ത്രത്തോടും, അവസരവാദരാഷ്ട്രീയത്തോടും ഒരുപോലെ സന്ധിയില്ലാതെ സമരം ചെയ്യുന്ന ഒരേയൊരു രാഷ്ട്രീയ പ്രസ്ഥാനം ഇടതുപക്ഷം മാത്രമാണ്. ഇനി ഒരിക്കല്‍ കൂടി വോട്ടവകാശം വിനിയോഗിക്കാനുള്ള സ്വാതന്ത്ര്യമില്ലാത്ത ഒരു ജനതയായി നമ്മള്‍ മാറാതിരിക്കാന്‍ ഇപ്പോള്‍ നമ്മള്‍ ഇടതുപക്ഷത്തോട് ചേര്‍ന്നുനിന്നേ മതിയാവൂവെന്നാണ് സംവിധായകന്‍ കമല്‍ പറഞ്ഞത്.

ALSO READ: ദില്ലി മദ്യനയക്കേസ്; എഎപി മന്ത്രി കൈലാഷ് ഗെലോട്ടിന് ഇഡി നോട്ടീസ്

ജനാധിപത്യത്തെ ഭയപ്പെടുത്തി ഭരിക്കാനാണ് കേന്ദ്രഭരണകൂടം ശ്രമിക്കുന്നതെന്ന് നടന്‍ മധുപാല്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. അതിനായി ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കേണ്ടത് ആവശ്യമാണെന്നും മധുപാല്‍ പറഞ്ഞു. ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും നിലനിറുത്താനും പാര്‍ലമെന്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി സംസാരിക്കാനും ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ കേരളത്തില്‍ നിന്ന് വിജയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അവരുടെ വിജയം ഉറപ്പാക്കേണ്ടത് നമ്മുടെ സാംസ്‌കാരിക ഉത്തരവാദിത്തമാണ് എന്നാണ്  എഴുത്തുകാരന്‍ ടിഡി രാമകൃഷ്ണന്‍ കുറിച്ചതും.

ALSO READ: മരിച്ചയാളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്തു; യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ പരാതി

ഇവര്‍ക്ക് പുറമേ ഡോ.ജിഎസ് പ്രദീപ് കുമാര്‍ പറഞ്ഞത് വരിയില്‍ അവസാനം നില്‍ക്കുന്നവന്റെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ടവര്‍ പാര്‍ലമെന്റില്‍ ഉണ്ടാകേണ്ടതിനാല്‍ ഇടതുപക്ഷത്തിന് വോട്ടു ചെയ്യണമെന്നാണ്. മാനവികതയ്ക്കായ് ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്ന് പ്രൊഫ. എം കെ സാനുവും മനുഷ്യനായി അവശേഷിക്കാനുള്ള തീരുമാനം കൂടിയാണ് ഇടതുപക്ഷമായിരിക്കുക എന്നുമാണ് ഡോ കെപി രാമനുണ്ണി പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News