‘പൊതുസമൂഹത്തിനു ചെയ്ത നന്മകളുടെ പേരില്‍ ജനങ്ങള്‍ യെച്ചൂരിയെ ഓര്‍ക്കും’ : സിറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

Mammotty grief sitaram yechury

മികച്ച പാര്‍ലമെന്റേറിയനും പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവുമായി അറിയപ്പെടുന്ന സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ സിറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അനുശോചനം രേഖപ്പെടുത്തി. മതേതര ജനാതിപത്യ ചേരിയെ ഒരുമിച്ചുനിര്‍ത്താനും ശക്തിപ്പെടുത്താനും നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു യെച്ചൂരിയെന്ന് മേജര്‍ ആര്‍ച്ചു ബിഷപ്പ് തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പൊതുസമൂഹത്തിനു ചെയ്ത നന്മകളുടെ പേരില്‍ ജനങ്ങള്‍ അദ്ദേഹത്തെ അനുസ്മരിക്കുമെന്നും മാര്‍ തട്ടില്‍ പ്രസ്താവനയില്‍ അറിയിച്ചു.

ALSO READ: ഇന്ദിരയെ വിറപ്പിച്ച യെച്ചൂരി എന്ന എസ്‌എ‍ഫ്‌ഐക്കാരന്‍; ഇന്ത്യന്‍ രാഷ്ട്രീയം ഒന്നടങ്കം ഉരുവിടുന്നു, ‘സീതാറാം വീ റിയലി മിസ് യൂ…’

സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ സി വി ആനന്ദബോസ് അനുശോചിച്ചു. ആദര്‍ശനിഷ്ഠനും സൗമ്യനും മാന്യനുമായ രാഷ്ട്രീയനേതാവായിരുന്നു യെച്ചൂരിയെന്ന് അനുശോചന സന്ദേശത്തില്‍ ഗവര്‍ണര്‍ അനുസ്മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News