‘പച്ചപ്പനംതത്ത’ യുടെ പാട്ടുകാരിക്ക് വിട; നായനാരുടെ കയ്യിലൂടെ പാട്ടിന്‍റെ വേദി തൊട്ട വിപ്ലവ ഗായിക മച്ചാട്ടു വാസന്തി അന്തരിച്ചു

machattu vasanthi

വിപ്ലവ ഗായികയും ചലച്ചിത്ര പിന്നണി ഗായികയുമായ മച്ചാട് വാസന്തി അന്തരിച്ചു. 81 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം. വിപ്ലവഗാനങ്ങളും നാടകഗാനങ്ങളും സിനിമാഗാനങ്ങളുമായി മലയാളിയുടെ മനസ്സ് കവർന്ന ഗായികയായിരുന്നു വാസന്തി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം.

ALSO READ: കൊച്ചിയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു

കണ്ണൂരിൽ നടന്ന കിസാൻസഭാ സമ്മേളന വേദിയിലാണ് വാസന്തി ആദ്യമായി പാടുന്നത്. പാടാനറിയാമെന്നറിഞ്ഞപ്പോൾ ഇ കെ നായനാരായിരുന്നു കുട്ടിയെ വേദിയിലെത്തിക്കാൻ നിർദ്ദേശിച്ചത്. ഒൻപതു വയസ്സുള്ള വാസന്തിയെ നായനാർ വേദിയിലേക്ക് എടുത്തുകയറ്റി. “പൊട്ടിക്കൂ പാശം, സമരാവേശം കൊളുത്തൂ വീര യുവാവേ നീ” എന്ന് തുടങ്ങുന്നതായിരുന്നു ഗാനം. പതിമൂന്നാം വയസിലാണു വാസന്തി പച്ചപ്പനംതത്തേ… എന്ന പാട്ടു പാടുന്നത്. പിന്നീടു പാട്ടു മാത്രമായിരുന്നില്ല നാടകാഭിനയവും വഴങ്ങി. നെല്ലിക്കോട് ഭാസ്കരന്‍റെ തിളയ്ക്കുന്ന കടൽ, ദേശപോഷിണിയുടെ ഈഡിപ്പസ്, ബഹദൂർ സംവിധാനം ചെയ്ത വല്ലാത്ത പഹയൻ, പി.ജെ ആൻറണിയുടെ ഉഴുവുചാൽ, കുതിര വട്ടം പപ്പുവിനൊപ്പം രാജാ തീയേറ്റേഴ്സിന്‍റെ കറുത്ത പെണ്ണ്, കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, തിക്കോടിയൻറെ നിരവധി നാടകങ്ങളിൽ വാസന്തി നായികയും ഗായികയുമായി.

ALSO READ: ‘പശുത്തൊഴുത്ത്‌ കഴുകി അവിടെ കിടന്നാല്‍ ക്യാന്‍സര്‍ ഭേദമാകും’; മണ്ടത്തരം വിളമ്പി ഉത്തര്‍ പ്രദേശ്‌ മന്ത്രി

“തത്തമ്മേ തത്തമ്മേ നീപാടിയാൽ അത്തിപ്പഴം തന്നിടും…”, “ആരു ചൊല്ലിടും ആരു ചൊല്ലിടും…” “പച്ചപ്പനംതത്തേ…”, “കുഞ്ഞിപ്പെണ്ണിനു കണ്ണെഴുതാൻ..”, “മണിമാരൻ തന്നത്…,”പത്തിരി ചുട്ടു വിളമ്പിവിളിച്ചത്… തുടങ്ങിയവ വാസന്തി പാടി മലയാളികൾ ഞെഞ്ചിലേറ്റിയ ഗാനങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News