150 വര്‍ഷം പഴക്കമുള്ള ‘സിനിമാ’ മരം കടപുഴകി; ആന്ധ്രയിലെ അതിപ്രശസ്ത ലൊക്കേഷന്‍ ഇനി ഓര്‍മ!

ശക്തമായ മഴയില്‍ ആന്ധ്രയിലെ ഗോദാവരി മേഖലില്‍ സ്ഥിതി ചെയ്തിരുന്ന 150 വര്‍ഷം പഴക്കമുള്ള ‘സിനിമാ’ മരം കടപുഴകി. സംസ്ഥാനത്തെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ കൊവ്വൂരിലുള്ള കുമാര്‍ദേവം ഗ്രാമത്തിലെ കുമാരസ്വാമി സ്‌നാനഘട്ടത്തിനടുത്താണ് ഈ മരം സ്ഥിതി ചെയ്തിരുന്നത്. 1953, 1986, 2022 വര്‍ഷങ്ങളിലെ പ്രളയത്തെയും 1996ലെ ചുഴലിക്കാറ്റിനെയും അതിജീവിച്ച മരമാണിത്.

ALSO READ: വയനാട് ദുരന്തം; സാമ്പത്തിക പിന്തുണയും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുളള സഹായങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

കഴിഞ്ഞ 50 വര്‍ഷത്തിനിടെ സിനിമാക്കാരുടെ ഇഷ്ടപ്പെട്ട ലൊക്കേഷനായിരുന്ന ഈ മരം നിന്നിടം മുന്നൂറിലേറെ ചിത്രങ്ങളിലുള്‍പ്പെട്ടിട്ടുണ്ട്. ബാപു, കെ.വിശ്വനാഥ്, റാഘവേന്ദ്ര റാവു തുടങ്ങിയ പ്രശസ്ത സിനിമാ സംവിധായകരുടെ സിനിമിലെ സ്ഥിരം ലൊക്കേഷനായിരുന്നു ഇവിടം.

പണ്ട് ഈ ഗ്രാമത്തിലുണ്ടായിരുന്ന സിംഗുലൂരി താത്താബായ് എന്ന വ്യക്തിയാണ് ഈ മരം നട്ടത്. മരം വീണ വാര്‍ത്ത വൈറലായതോടെ പ്രകൃതിസ്നേഹികളും നാട്ടുകാരും സംഭവസ്ഥലത്തെത്തി. കടപുഴകിയ മരത്തെ പൂര്‍വസ്ഥിതിയിലാക്കാന്‍ സംസ്ഥാന വനവകുപ്പ് ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

ALSO READ: എട്ടിന്റെ പണി! സ്‌കൂളില്‍ വാഹനത്തിലെത്തിയ 18 കുട്ടിഡ്രൈവര്‍മാര്‍ കുടുങ്ങി; വാഹന ഉടമകളായ രക്ഷിതാക്കള്‍ക്കെതിരെ കേസ്

സമനിയ സമന്‍ എന്ന പേരിലാണ് മഴവൃക്ഷം അറിയപ്പെടുന്നത്. മധ്യ, തെക്കന്‍ അമേരിക്കന്‍ മേഖലകളിലാണ് ഈ മരത്തിന്റെ ജന്മദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News